Quantcast

ഡ്രൈവിങ് ലൈസൻസും പാൻകാർഡും ഇനി വാട്‌സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാം...

ആധാർ ഉപയോഗിച്ച് ഒറ്റത്തവണ അംഗീകരിക്കൽ പ്രക്രിയ പൂർത്തിയാക്കിയാൽ മാത്രമേ രേഖകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ

MediaOne Logo

Web Desk

  • Published:

    3 Nov 2022 4:27 PM IST

ഡ്രൈവിങ് ലൈസൻസും പാൻകാർഡും ഇനി വാട്‌സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാം...
X

ന്യൂഡൽഹി: പ്രമുഖ സാമൂഹിക മാധ്യമമായ വാട്സ്ആപ്പ് ഉപയോഗിച്ച് പ്രധാനപ്പെട്ട രേഖകളും ഡൗൺലോഡ് ചെയ്യാം. വാട്സ്ആപ്പിൽ MyGov bot ഉപയോഗിച്ച് പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള രേഖകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക.

രേഖകൾ ഓൺലൈനായി സൂക്ഷിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഓൺലൈൻ സേവനമാണ് ഡിജിലോക്കർ. വാട്സ്ആപ്പിൽ MyGov bot കാണുന്നതിനായി 9013151515 എന്ന നമ്പർ സേവ് ചെയ്യണം. തുടർന്ന് ആധാർ ഉപയോഗിച്ച് ഒറ്റത്തവണ അംഗീകരിക്കൽ പ്രക്രിയ പൂർത്തിയാക്കിയാൽ മാത്രമേ രേഖകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ.

പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയ്ക്ക് പുറമേ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി, വാഹന രജിസ്ട്രേഷൻ രേഖ, പത്താംക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാർക്ക്ലിസ്റ്റ് എന്നിവയാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക.

9013151515 എന്ന നമ്പറിലേക്ക് 'Hi' ടെക്സ്റ്റ് ചെയ്ത് കൊണ്ടാണ് നടപടികൾക്ക് തുടക്കമിടേണ്ടത്. തുടർന്ന് ഡിജിലോക്കർ വിശദാംശങ്ങളും ആധാർ കാർഡ് നമ്പറും നൽകണം. ഒടിപിയുടെ അടിസ്ഥാനത്തിലാണ് ഡൗൺലോഡ്.

TAGS :
Next Story