Quantcast

വാട്സ്ആപ്പിനെ വിശ്വസിക്കരുതെന്ന് മസ്‌ക്; പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ച് ട്വിറ്റർ

ഫോൺ ഉപയോഗിക്കാത്ത സമയങ്ങളിലും വാട്‌സ്ആപ്പ് മൈക്രോഫോൺ ഉപയോഗിക്കുന്നുവെന്ന് ട്വിറ്റർ എൻജിനീയറുടെ ട്വീറ്റ്

MediaOne Logo

Web Desk

  • Updated:

    2023-05-10 12:09:07.0

Published:

10 May 2023 12:06 PM GMT

Elon Musk says WhatsApp can
X

ഇലോൺ മസ്‌ക്

വാട്‌സ്ആപ്പിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇലോൺ മസ്‌ക്. ഉറങ്ങുന്ന സമയത്തും വാട്‌സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന ട്വിറ്റർ എൻജിനീയറുടെ ട്വീറ്റിന് താഴെയാണ് മസ്‌കിന്റെ പ്രതികരണം. ഉപയോഗിക്കാത്ത സമയത്ത് പോലും വാട്‌സാപ്പിന്റെ മൈക്രോഫോൺ പ്രവർത്തിക്കുന്നുണ്ടെന്നാണ് ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റ്.

ഫോൺ ഉപയോഗിക്കാത്ത സമയങ്ങളിലും വാട്‌സ്ആപ്പ് മൈക്രോഫോൺ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇതിനായി ആൻഡ്രോയ്ഡ് ഡാഷ്‌ബോർഡിന്റെ സ്‌ക്രീൻഷോട്ടും ഫോഡ് പങ്കുവെച്ചിട്ടുണ്ട്. പുലർച്ചെ 4.20 മുതൽ 6.53 വരെ പശ്ചാത്തലത്തിൽ വാട്‌സാപ് ഫോണിലെ മൈക്രോഫോൺ ആക്സസ് ചെയ്തതായാണ് സ്‌ക്രീൻഷോട്ടിൽ കാണിക്കുന്നത്.

എന്നാല്‍ ഇത് ആൻഡ്രോയ്ഡ് ഫോണിന്റെ സാങ്കേതിക പ്രശ്‌നമാണെന്നാണ് വാട്‌സ്ആപ്പിന്റെ വിശദീകരണം. ഉപയോക്താക്കൾക്ക് മൈക്രോഫോണിന്റെ ആക്‌സസിൽ പൂർണ നിയന്ത്രണമുണ്ടെന്നും കോൾ റെക്കോർഡിലും വോയ്‌സ് കുറിപ്പ് വീഡിയോ റെക്കോർഡിലും മാത്രമെ മൈക്ക് ആക്‌സസ് ചെയ്യാനാവൂ എന്നും വാട്‌സ്ആപ്പ് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, എൻക്രിപ്റ്റ് ചെയ്ത് നേരിട്ടുള്ള സന്ദേശങ്ങൾ അയക്കാനുള്ള ഫീച്ചർ ട്വിറ്ററിൽ ഉടൻ നടപ്പിലാക്കുമെന്ന് മസ്‌ക് പറഞ്ഞു. വാട്‌സാപ്പിന് സമാനമായ വോയ്സ്, വിഡിയോ കോൾ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ട്വിറ്ററിലും കൊണ്ടുവരുമെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചു.

'ഈ പ്ലാറ്റ്ഫോമിലെ ആർക്കും നിങ്ങളുടെ ഹാൻഡിൽ നിന്ന് വോയ്സ് ചാറ്റും വീഡിയോ ചാറ്റും ഉടൻ ലഭ്യമാകും, അതിനാൽ നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ തന്നെ ലോകത്തെവിടെയുമുള്ള ആളുകളുമായി നിങ്ങൾക്ക് സംസാരിക്കാനാകും,' മസ്‌ക് ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, എന്നിവ ഉൾപ്പെടുന്ന അതേ ലിസ്റ്റിൽ മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമിനെ കൊണ്ടുവരുമെന്നും മസ്‌ക് പറഞ്ഞു.

TAGS :
Next Story