Quantcast

ഓഫീസിലെ എല്ലാ പണിയുമെടുക്കും; എലോൺ മസ്കിന്റെ പുതിയ എഐ വിപ്ലവം ‘Grok Bot’

ജോലി പറഞ്ഞുകൊടുത്താൽ പൂർത്തിയാക്കി തരുന്ന എഐ സഹപ്രവർത്തകർ മനുഷ്യരുടെ ജോലി രീതിയെ തന്നെ മാറ്റിമറിക്കാനുള്ള പരീക്ഷണമായാണ് Grok Bot അവതരിപ്പിക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    13 Aug 2026 12:40 PM IST

ഓഫീസിലെ എല്ലാ പണിയുമെടുക്കും; എലോൺ മസ്കിന്റെ പുതിയ എഐ വിപ്ലവം ‘Grok Bot’
X

മനുഷ്യരെപ്പോലെ നിർദേശങ്ങൾ സ്വീകരിച്ച് ജോലികൾ പൂർത്തിയാക്കുന്ന പുതിയ എഐ സഹപ്രവർത്തകരുമായി എലോൺ മസ്കിന്റെ xAI. ‘Grok Bot’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന എഐ ഏജന്റുകൾക്ക് സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് വിവിധ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ജോലി ചെയ്യാൻ കഴിയും. ഉപയോക്താവ് ജോലി ഏൽപ്പിച്ചാൽ, ഇടയ്ക്കിടെ നിർദേശം നൽകേണ്ടതില്ലാതെ പ്രവർത്തനം പൂർത്തിയാക്കി ആവശ്യമായ ഘട്ടത്തിൽ മാത്രം ഉപയോക്താവിന്റെ അനുമതി തേടുന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത.

Grok Bot-ന് ക്ലൗഡിൽ സ്വന്തമായി കമ്പ്യൂട്ടർ ലഭിക്കും. ഇമെയിൽ, സിആർഎം, ഓഫീസ് ആപ്പുകൾ, വെബ്‌സൈറ്റുകൾ തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ലോഗിൻ ചെയ്ത് ജോലികൾ ചെയ്യാനും കഴിയും. വിൽപ്പന, മാർക്കറ്റിങ്, ഇൻവോയ്സ് കൈകാര്യം ചെയ്യൽ, ബഗ് കണ്ടെത്തൽ തുടങ്ങിയ നിരവധി ജോലികൾ ഒരേസമയം വ്യത്യസ്ത ബോട്ടുകളെ ഉപയോഗിച്ച് ചെയ്യാനും സംവിധാനത്തിൽ സാധിക്കും.

മനുഷ്യ സഹപ്രവർത്തകനോട് മെസേജ് അയയ്ക്കുന്നതുപോലെ ബോട്ടിനോട് നിർദേശം നൽകാം എന്നതാണ് മറ്റൊരു പ്രത്യേകത. ഉപയോക്താവിന്റെ മുൻ സംഭാഷണങ്ങളും ജോലിരീതികളും ഓർത്തുവെച്ച് പിന്നീട് അതനുസരിച്ച് പ്രവർത്തിക്കാനും Grok Bot-ന് കഴിയും. ഒരേസമയം ഒന്നിലധികം ബോട്ടുകൾക്ക് വ്യത്യസ്ത ജോലികൾ ഏൽപ്പിക്കാനും അവയ്ക്ക് പരസ്പരം വിവരങ്ങൾ കൈമാറി പ്രവർത്തിക്കാനും സാധിക്കും.

നിലവിൽ ബീറ്റാ പതിപ്പിലാണ് Grok Bot അവതരിപ്പിച്ചിരിക്കുന്നത്. SuperGrok Heavy, Cursor Ultra, Cursor Teams Premium സബ്സ്ക്രൈബർമാർക്ക് ഡെസ്‌ക്ടോപ്പിലും ഐഒഎസിലും ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകും. എന്റർപ്രൈസ് ഉപയോക്താക്കൾക്ക് ഭാവിയിലെ ആക്‌സസിനായി വെയ്റ്റ്‌ലിസ്റ്റിൽ ചേരാനും കഴിയും.

ജോലി പറഞ്ഞുകൊടുത്താൽ പൂർത്തിയാക്കി തരുന്ന എഐ സഹപ്രവർത്തകർ മനുഷ്യരുടെ ജോലി രീതിയെ തന്നെ മാറ്റിമറിക്കാനുള്ള പരീക്ഷണമായാണ് Grok Bot അവതരിപ്പിക്കപ്പെടുന്നത്.

TAGS :
Next Story