Quantcast

ട്വിറ്ററിൽ നിന്ന് പണം ലഭിക്കാൻ അറിയേണ്ടെതെല്ലാം

ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകൾക്കാണ് ഈ സേവനം ലഭിക്കുക

MediaOne Logo

Web Desk

  • Updated:

    2023-07-30 11:01:50.0

Published:

30 July 2023 11:00 AM GMT

ട്വിറ്ററിൽ നിന്ന് പണം ലഭിക്കാൻ അറിയേണ്ടെതെല്ലാം
X

ട്വിറ്ററിലെ ക്രിയേറ്റേഴ്‌സിന് പണം നൽകുമെന്ന് ഇലോൺ മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ അതിന് വേണ്ട നിബന്ധനകൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകൾക്കാണ് ഈ സേവനം ലഭിക്കുക.

മോണിറ്റൈസേഷൻ പ്രോഗ്രാമിന് അർഹരാകാൻ ക്രിയേറ്റേഴ്‌സിന് 500 ഫോളോവേഴ്‌സും പോസ്റ്റിന് മുന്ന് മാസത്തിനുള്ളിൽ 15 മില്ല്യൺ ഇംപ്രഷനും ലഭിച്ചിരിക്കണം. നിബന്ധനകൾ പാലിച്ച് അർഹരായവർക്ക് ജുലൈ 31 മുതൽ പണം ലഭിച്ചു തുടങ്ങും. ഇങ്ങനെ ലഭിക്കുന്ന തുക 50 ഡോളറിൽ കൂടുകയാണെങ്കിൽ ഉപയോക്താക്കൾക്ക് അത് പിൻവലിക്കാൻ സാധിക്കും.

ക്രിയേറ്റേർസ് മോണിറ്റൈസേഷൻ സ്റ്റാൻഡേർഡുകളും നിയമങ്ങളും പാലിക്കാത്ത പക്ഷം മോണിറ്റൈസേഷൻ പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കപ്പെടും. അതേസമയം വ്യാപാര, സാമ്പത്തിക, നിയമപരമായ കാര്യങ്ങളെ തുടർന്ന് ട്വിറ്ററിന് ഏത് സമയത്തും ഈ പ്രോഗ്രാം പരിഷ്‌ക്കരിക്കാനോ റദ്ദാക്കാനോ സാധിക്കും. ക്രിയേറ്റേഴ്‌സിന്റെ അവരുടെ ട്വീറ്റുകളിൽ വരുന്ന പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനമാണ് മോണിറ്റൈസേഷൻ പ്രോഗ്രാമിലൂടെ ലഭിക്കുക.

TAGS :
Next Story