Quantcast

അടുപ്പിൽ 10 മണിക്കൂർ വെറുതെ വിറക് കത്തിച്ചു; ഒരൊറ്റ വീഡിയോകൊണ്ട് യൂട്യൂബർ നേടിയത് 10 കോടി രൂപ!

വീഡിയോ ഇതുവരെയായി 156 ദശലക്ഷം വ്യൂസ് നേടി

MediaOne Logo
അടുപ്പിൽ 10 മണിക്കൂർ വെറുതെ വിറക് കത്തിച്ചു; ഒരൊറ്റ വീഡിയോകൊണ്ട് യൂട്യൂബർ നേടിയത് 10 കോടി രൂപ!
X

യൂട്യൂബ് വീഡിയോ വൈറലാകാൻ പല അടവുകളും പയറ്റുന്നവരാണ് നമ്മൾ. കണ്ടന്റുകൾ തപ്പി നടക്കുകയും ചിലപ്പോൾ അപകടം വരെ വരുത്തി വയ്ക്കുകയും ചെയ്യുന്നു. ക്യാമറ, എഡിറ്റിങ്, കണ്ടെന്റ്, അവതരണം, ഇതിനൊക്കെ പുറമെ വീഡിയോ ഇടുന്ന സമയം വരെ അതിൻ്റെ റീച്ചിനെ ബാധിക്കാം. ഇവയൊന്നുമില്ലാതെ, 10 മണിക്കൂർ നീണ്ട ഒരു വീഡിയോയിലൂടെ കോടീശ്വരനായ ഒരാളെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അവിശ്വസനീയമായി തോന്നാമെങ്കിലും അങ്ങനെ ചിലത് സംഭവിച്ചു എന്നതാണ് സത്യം. 2016 കാലത്തെ വീഡിയോയാണ് ഇപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ദശലക്ഷക്കണക്കിന് കാഴ്ചകാരുമായി ഇന്റർനെറ്റിനെ തകർത്ത ജാപ്പനീസ് ഹാസ്യനടൻ പിക്കോട്ടാരോ ആലപിച്ച 'പെൻ-പൈനാപ്പിൾ-ആപ്പിൾ-പെൻ' ഉൾപ്പെടെ ഇരങ്ങിയ വർഷമാണിത്. വീഡിയോ ഇതുവരെയായി 156 ദശലക്ഷം വ്യൂസ് നേടി.

ഫയർപ്ലേസ് 10 ഹവേഴ്സെന്നാണ് വൈറലാകുന്ന യൂട്യൂബ് ചാനലിന്റെ പേര്. ഇതിൽ അപ്‌ലോഡ് ചെയ്ത ഫയർപ്ലേസ് 10 ഹവേഴ്സ് ഫുൾ എച്ച്ഡി എന്ന പേരിലുള്ള വീഡിയോയാണ് വൈറലായത്. 10 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിൽ എന്താണുള്ളതെന്ന് ചോദിച്ചാൽ, അടുപ്പിൽ വിറകു കത്തിക്കുന്ന രം​ഗം മാത്രമാണുള്ളത്.

വീഡിയോയ്ക്ക് കൃത്യമായി പറഞ്ഞാൽ 156,746,736 കാഴ്‌ചകരാണ് ലഭിച്ചത്. 10 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ജനപ്രിയ YouTube വിഭാഗമായ ASMR-ൽ ഉൾപ്പെട്ടേക്കാം. അല്ലെങ്കിൽ കാഴ്ചക്കാർ ഉറങ്ങുമ്പോഴോ പഠിക്കുമ്പോഴോ വിശ്രമിക്കുമ്പോഴോ ധ്യാനിക്കുമ്പോഴോ കാണുന്ന ആശ്വാസകരമായ വീഡിയോകളിൽ ഉൾപ്പെട്ടിരിക്കാം.

വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമിൽ ദശലക്ഷക്കണക്കിന് കാഴ്‌ചകൾ നേടുന്ന അത്തരം ASMR വീഡിയോകൾക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. റെയിൻ സൗണ്ട് ഓൺ വിൻഡോ വിത്ത് തണ്ടർ സൗണ്ട്സ് എന്ന 8 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ, അപ്‌ലോഡ് ചെയ്‌തതിന് ശേഷമുള്ള ആറ് വർഷത്തിനുള്ളിൽ 123,364,115 തവണ കണ്ടു. നൂറുകണക്കിന് പരിഹാസപരവും, ഹാസ്യപരവുമായ കമന്റുകൾ കാണാം. അടുപ്പിന്റെ ശബ്ദവും ശാന്തമായ ദൃശ്യങ്ങളും മാത്രമുള്ള ഇത്രയും ദൈർഘ്യമേറിയ ഒരു വീഡിയോ പ്രവർത്തിക്കുന്നതിന്റെ കാരണമായി ചിലർക്ക് വൈറ്റ് നോയ്‌സ് സുഹൃത്തായി മാറുകയും അവരുടെ ജീവിതത്തിന് ആശ്വാസം നൽകുകയും ചെയ്യുന്നു എന്ന് പറയുന്നു. വീഡിയോയും യൂട്യൂബ് ചാനലും കണ്ടവരുടെ മനസ്സിൽ ഉയർന്നുവന്ന വ്യക്തമായ ചോദ്യം ഇതായിരുന്നു ഈ വ്യക്തി ഒരൊറ്റ വീഡിയോയിൽ നിന്ന് തന്നെ നല്ലൊരു പൈസ സമ്പാദിച്ചിട്ടുണ്ടാകും എന്നാണ്.

TAGS :
Next Story