Quantcast

മൊബൈലിലെ ആ ശല്യം പരിഹരിക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

നിസാരമായ ടെലി മാര്‍ക്കറ്റിങ് കാളുകളിലൂടെ ആരംഭിക്കുന്ന ഇത്തരം കോളുകള്‍ പതിയെ ഉപഭോക്താക്കളെ അസ്വസ്ഥതപ്പെടുത്തുകയും സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ട് വലിയ സാമ്പത്തികനഷ്ടം വരുത്താന്‍ ഇടയാക്കുകയും ചെയ്യാറുണ്ട്

MediaOne Logo
മൊബൈലിലെ ആ ശല്യം പരിഹരിക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
X

ആഗോളതലത്തില്‍ മൊബൈല്‍ ഉപഭോക്താക്കളില്‍ മിക്കവരും അനുഭവിക്കുന്ന തലവേദനകളിലൊന്നാണ് സ്പാം കോളുകളുടെ നിരന്തരമായ ശല്യപ്പെടുത്തൽ. നിസാരമായ ടെലി മാര്‍ക്കറ്റിങ് കാളുകളിലൂടെ ആരംഭിക്കുന്ന ഇത്തരം കോളുകള്‍ പതിയെ ഉപഭോക്താക്കളെ അസ്വസ്ഥതപ്പെടുത്തുകയും സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ട് സാമ്പത്തികനഷ്ടം വരുത്താന്‍ ഇടയാക്കുകയും ചെയ്യാറുണ്ട്. ബാറ്ററി ചാര്‍ജ് ഊറ്റിയെടുക്കുക കൂടി ചെയ്യുന്ന ഇത്തരം കോളുകള്‍ വര്‍ധിച്ചുവരുന്നതിനോടൊപ്പം തന്നെ സ്വകാര്യതാ സംരക്ഷണത്തെ കുറിച്ചും പല ഘട്ടങ്ങളിലായി വലിയ രീതിയില്‍ ചര്‍ച്ചകളുയരാറുണ്ട്.

സ്പാം കോളുകളില്‍ വലഞ്ഞിരിക്കുകയും ഇതിനൊരു അന്ത്യമില്ലെന്ന് കരുതുന്നവരുമുണ്ടെങ്കില്‍, ഇതാ ഒരു സന്തോഷവാര്‍ത്ത. അനാവശ്യമായ കോളുകള്‍ ഒഴിവാക്കാനും മൊബൈല്‍ ഫോണിന്റെ മേലുള്ള നിയന്ത്രണം തിരിച്ചുപിടിക്കാനും ഇനി വഴികളുണ്ട്.

സ്പാം കോളുകളെ എങ്ങനെ ബ്ലോക്ക് ചെയ്യാം?

  • 'ഡു നോട്ട് കോളി'ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുക

ടെലിമാര്‍ക്കറ്റിങ് കോളുകള്‍ ബ്ലോക്ക് ചെയ്യുന്നതിനായുള്ള പ്രാഥമിക സ്റ്റെപ്പാണ് 'ഡൂ നോട്ട് കോളി'ല്‍ രജിസ്റ്റര്‍ ചെയ്യുകയെന്നത്. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിലൂടെ അനാവശ്യമായ കോളുകള്‍ നിങ്ങളുടെ ഫോണിലേക്കെത്തുന്നത് തടയാനാകും.

  • 'ബില്‍റ്റ് ഇന്‍ സ്പാം' ഫില്‍റ്റര്‍ ഓണാക്കുക.

ഇന്ന് നിലവിലുള്ള മിക്കവാറും ഫോണുകളിലുമുള്ള സംവിധാനമാണ് 'ബില്‍റ്റ് ഇന്‍ സ്പാം'. ഇത് ഓണ്‍ ചെയ്തിടുന്നതിലൂടെ 80 ശതമാനത്തോളം അനാവശ്യകോളുകളെ നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യാനാകും. കൃത്യമായാണ് ഉപയോഗിക്കുന്നതെങ്കില്‍ അനാവശ്യ കോളുകള്‍ നിയന്ത്രിക്കുന്നതിന് മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടതില്ലാത്തത്രയും ഉപകാരിയായിരിക്കും ഈ സംവിധാനം.

  • അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാനാകുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

റോബോ കില്ലര്‍, ട്രൂ കോളര്‍ തുടങ്ങിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുകയാണെങ്കില്‍ ഒരു പരിധിവരെ അനാവശ്യ കോളുകളെ സഹിക്കേണ്ടി വരില്ല. സംശയാസ്പദമെന്ന് തോന്നുന്ന നമ്പറുകള്‍, കോളുകള്‍ തുടങ്ങിയ നിങ്ങളുടെ ഫോണിലേക്കെത്തുന്ന നിമിഷം ബ്ലോക്ക് ചെയ്യാനുള്ള അത്യാധുനിക സങ്കേതങ്ങള്‍ ഈ ആപ്പുകളിലുണ്ട്.

  • സംശയാസ്പദമായ സൈറ്റുകളില്‍ നിന്ന് വ്യക്തിപരമായ വിവരങ്ങള്‍ അകറ്റിനിര്‍ത്താം.

ഉപഭോക്താക്കളെ വലവിരിച്ചു പിടിക്കാന്‍ കോള്‍ സെന്ററുകള്‍ക്ക് കളമൊരുക്കി നല്‍കുന്നതില്‍ നമ്മള്‍ അറിയാതെ കാലെടുത്തുവെക്കുന്ന ചില സൈറ്റുകള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. വ്യക്തിപരമായ വിവരങ്ങളുടെ സംരക്ഷണത്തിനായി ഇടപഴകുന്ന സൈറ്റുകളില്‍ അല്‍പം സൂക്ഷ്മതയാകാം.

  • വ്യാജ നമ്പറുകളെന്ന് തോന്നിയാല്‍ ഒഴിവാക്കാം

വ്യാജ നമ്പറുകള്‍, പ്രെസ് ബട്ടണുകള്‍, മിസ്ഡ് കോള്‍ എന്നിവക്ക് ഒരു കാരണവശാലും മറുപടി നല്‍കാതിരിക്കുക. മറുപടി നല്‍കുന്ന പക്ഷം നിങ്ങളുടെ നമ്പര്‍ ആക്ടീവാണെന്ന്് അവര്‍ സ്ഥിരീകരിക്കുകയും നിങ്ങളെ ഉന്നമിട്ടുള്ള സ്പാം സന്ദേശങ്ങള്‍ അയക്കാന്‍ ആരംഭിക്കുകയും ചെയ്യും.

  • ആവശ്യാനുസരണം ഒന്നിലധികം നമ്പറുകള്‍ ഉപയോഗിക്കുക.

ഓണ്‍ലൈന്‍ സര്‍വീസുകള്‍, മത്സരങ്ങള്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവക്കായി താല്‍ക്കാലിക സിം കാര്‍ഡുകള്‍ ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പര്‍, വ്യക്തിപരമായ വിവരങ്ങള്‍ എന്നിവയെ സ്പാം കമ്പനികളില്‍ നിന്ന് അകറ്റിനിര്‍ത്താം.

  • അത്യാവശ്യമില്ലെങ്കില്‍ ഇന്റര്‍നാഷണല്‍ കോളുകള്‍ ബ്ലോക്ക് ചെയ്യാം.

സ്പാം സന്ദേശങ്ങളുടെയും കോളുകളുടെയും പ്രധാന ഉറവിടം ഇന്റര്‍നാഷണല്‍ നമ്പറുകളില്‍ നിന്നാണ്. നമ്മളുമായി ബന്ധപ്പെട്ടതല്ലാത്ത നമ്പറുകള്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ ഈ പ്രധാന ഭീഷണിയെ ഒരു പരിധി വരെ ഒഴിവാക്കാം.

  • സ്പാം കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം.

നിങ്ങള്‍ക്ക് നിരന്തരമായി സ്പാം കോളുകള്‍ വരുന്നുണ്ടെങ്കില്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പോലുള്ള ബന്ധപ്പെട്ട അതോറിറ്റികളെ അറിയിക്കാം. കോളുകള്‍ ശല്യം ചെയ്യുന്നുണ്ടെന്നും ഇതില്‍ താല്‍പ്പര്യമില്ലെന്നും അറിയിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ ദീര്‍ഘകാലത്തേക്ക് സ്പാം സന്ദേശങ്ങള്‍ നിയന്ത്രണവിധേയമാക്കാം.

TAGS :
Next Story