വിപണിയിൽ തരംഗമാകാൻ കൊക്ക-കോളയുടെ സ്മാർട്‌ഫോൺ വരുന്നു

ഈ വർഷം പകുതിയോടെ കൊക്ക-കോള പുതിയ സ്മാർട്‌ഫോൺ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

MediaOne Logo

Web Desk

  • Updated:

    2023-01-26 02:10:28.0

Published:

26 Jan 2023 2:10 AM GMT

വിപണിയിൽ തരംഗമാകാൻ കൊക്ക-കോളയുടെ സ്മാർട്‌ഫോൺ വരുന്നു
X

ഡൽഹി: ലോകപ്രശസ്ത ശീതളപാനീയ നിർമ്മാതാക്കളായ കൊക്ക-കോള സ്മാർട്‌ഫോൺ വിപണിയിലേക്കും. ഈ വർഷം പകുതിയോടെ കൊക്ക-കോള പുതിയ സ്മാർട്‌ഫോൺ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.കൊക്ക-കോള പുറത്തിറക്കാൻ സാധ്യതയുള്ള സ്മാർട്‌ഫോണിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ചുവപ്പ് നിറത്തിലുള്ള ഫോണുകളായിരിക്കും വിപണിയിലെത്തുക. ഈ വർഷം വിപണിയിലെത്തിയ റിയൽമി 10 സ്മാർട്‌ഫോണുകളുടെ അതേ ഫീച്ചറുകളായിരിക്കും കൊക്ക-കോളയുടെ ഫോണിനുമുണ്ടാകുക എന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ, ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഇരുകമ്പനികളും അറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

TAGS :
Next Story