ദക്ഷിണേന്ത്യയിൽ ഗൂഗിളിന്റെ വമ്പൻ എഐ ഡാറ്റാ സെന്റർ വരുന്നു; പദ്ധതി അദാനി ഗ്രൂപ്പുമായി സഹകരിച്ച്
അദാനി ഗ്രൂപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കാണ് ഗൂഗിള്‍ വന്‍തുക നിക്ഷേപിക്കുന്നത്.

Photo-REUTERS
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എഐ ഹബ്ബ് സ്ഥാപിക്കുന്നതിനായി അടുത്ത 5 വര്‍ഷം 1500 കോടി യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ ഗൂഗിള്‍.
അദാനി ഗ്രൂപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കാണ് ഗൂഗിള്‍ വന്‍തുക നിക്ഷേപിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന എഐ ഹബ്ബ് അമേരിക്കയ്ക്ക് പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ ഹബ്ബായിരിക്കും.
"യുഎസിന് പുറത്ത് ഞങ്ങൾ നിക്ഷേപിക്കാൻ പോകുന്ന ഏറ്റവും വലിയ എഐ ഹബ്ബാണിത്," ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ വ്യക്തമാക്കി. എഐ സേവനങ്ങൾക്കായുള്ള ഡിമാന്‍റ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വൻകിട ടെക് കമ്പനികൾ വന്‍തുക മുടക്കി രംഗത്ത് എത്തുന്നത്. ഡാറ്റാ സെന്റർ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഗൂഗിൾ മാത്രം ഈ വർഷം ഏകദേശം 85 ബില്യൺ ഡോളർ ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ബില്യൺ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ആക്‌സസ് ഉള്ള ഇന്ത്യയില്‍ മൈക്രോസോഫ്റ്റും ആമസോണും ഇതിനകം കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്. ആഗോള ടെക് ഭീമന്മാരുടെ ഒരു പ്രധാന വളര്‍ച്ചാ വിപണിയായാണ് ഇന്ത്യയെ കാണുന്നത്.
അതേസമയം വിശാഖപട്ടണത്ത് ആദ്യത്തെ ഗൂഗിള്‍ എഐ ഹബ്ബ് യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയിലെ സംരംഭങ്ങളിലേക്കും ഉപയോക്താക്കളിലേക്കും തങ്ങളുടെ പ്രമുഖ സാങ്കേതികവിദ്യ എത്തിച്ച് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും,' ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
Adjust Story Font
16

