Quantcast

'ഉപയോക്തൃ ഡാറ്റ നല്‍കണം'; വി.പി.എൻ സേവന ദാതാക്കളോട് കേന്ദ്ര സര്‍ക്കാര്‍

പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയിലെ വി.പി.എന്‍ സേവന ദാതാക്കൾ ഉപയോക്താക്കളുടെ പേര്, വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍, സബ്‌സ്‌ക്രിപ്‌ഷന്‍ കാലയളവ്, ഇ-മെയിൽ, ഐ.പി അഡ്രസ്, സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഉപയോക്താവിന്‍റെ ഉദ്ദേശ്യം എന്നിവ രേഖപ്പെടുത്തി വെക്കണം

MediaOne Logo

ijas

  • Updated:

    2022-05-06 03:57:25.0

Published:

6 May 2022 4:00 AM GMT

ഉപയോക്തൃ ഡാറ്റ നല്‍കണം; വി.പി.എൻ സേവന ദാതാക്കളോട് കേന്ദ്ര സര്‍ക്കാര്‍
X

വി.പി.എൻ ഉപയോഗിക്കുന്ന ഇന്ത്യൻ ഉപയോക്താക്കളുടെ അഞ്ച് വർഷം വരെയുള്ള വിവരങ്ങൾ നല്‍കാന്‍ സേവന ദാതാക്കളോട് കേന്ദ്ര സർക്കാർ. ലൊക്കേഷന്‍ മറച്ച് ഇന്‍റര്‍നെറ്റ് ബ്രൗസിങ് ഹിസ്റ്ററി വെളിപ്പെടുത്താതെ ഇന്‍റര്‍നെറ്റ് ഉപയോഗം സാധ്യമാക്കുന്നതാണ് വി.പി.എന്‍ സേവനം. പുതിയ കേന്ദ്ര ഉത്തരവ് അന്വേഷണാത്മക പത്രപ്രവര്‍ത്തനം, എത്തിക്കല്‍ ഹാക്കിങ് എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കനത്ത തിരിച്ചടിയാകും.

പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയിലെ വി.പി.എന്‍ സേവന ദാതാക്കൾ ഉപയോക്താക്കളുടെ പേര്, വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍, സബ്‌സ്‌ക്രിപ്‌ഷന്‍ കാലയളവ്, ഇ-മെയിൽ, ഐ.പി അഡ്രസ്, സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഉപയോക്താവിന്‍റെ ഉദ്ദേശ്യം എന്നിവ രേഖപ്പെടുത്തി വെക്കണം. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഏപ്രിൽ 28 ന് ഇതു സംബന്ധിച്ച നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. അഞ്ച് വർഷത്തെ ഉപയോക്താക്കളുടെ സാമ്പത്തിക ഇടപാടുകളുടെ റെക്കോർഡ് സൂക്ഷിക്കാൻ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകൾക്കും സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിർദ്ദേശങ്ങൾ പാലിക്കാത്ത സേവനദാതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ഐ.ടി ആക്ടിലെ സെക്ഷൻ 70 ബി യുടെ ഉപവകുപ്പ് (7) പ്രകാരം നടപടിയെടുക്കുമെന്ന് സൈബർ സുരക്ഷാ ഏജൻസി അറിയിച്ചു. ഒരു വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിതെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അറിയിച്ചു.

India orders VPN service providers to collect user data or face jail term

TAGS :
Next Story