ഐഫോൺ 13 സീരീസ് ഇന്ന് പുറത്തിറങ്ങും

കൂടാതെ ആപ്പിൾ വാച്ച് 7 സീരീസും ഇന്ന് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-09-14 08:36:22.0

Published:

14 Sep 2021 8:36 AM GMT

ഐഫോൺ 13 സീരീസ് ഇന്ന് പുറത്തിറങ്ങും
X

കാത്തിരിപ്പിനൊടുവിൽ ഐഫോൺ 13 സീരീസ് ഇന്ന് പുറത്തിറക്കും. രാത്രി 10.30ന് ആപ്പിളിന്റെ കാലിഫോർണിയ സ്ട്രീമിങ് ഈവന്റിലൂടെയാണ് ഫോൺ പുറത്തിറക്കുക. കൂടാതെ ആപ്പിൾ വാച്ച് 7 സീരീസും ഇന്ന് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഡിസൈൻ ഐഫോൺ 12 സീരീസിന് സമാനമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.വെള്ള, കറുപ്പ്, പര്‍പ്പിള്‍, ചുവപ്പ്, നീല, പിങ്ക് എന്നിങ്ങനെ ആറ് കളര്‍ വേരിയന്റുകളില്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഐഫോണ്‍ 13 മിനി 64 ജിബി,128 ജിബി സ്‌റ്റോറേജ് ഓപ്ഷനുമായാണ് വരുന്നത്. ഐഫോണ്‍ 13 മോഡല്‍ 128 ജിബി, 256 ജിബി സ്‌റ്റോറേജ് ഓപ്ഷനുകളിലും അവതരിപ്പിക്കും. ഐഫോണ്‍ 13 പ്രോ 128 ജിബി അല്ലെങ്കില്‍ 256 ജിബി സ്‌റ്റോറേജ് ഓപ്ഷനുകളിലും മാക്‌സ് 256 ജിബി, 512 ജിബി വേരിയന്റിലും വരും. 5.4 ഇഞ്ച് ഐഫോണ്‍ മിനി, 6.1 ഇഞ്ച് ഐഫോണ്‍ 13, 6.1 ഇഞ്ച് ഐഫോണ്‍ 13 പ്രോ, 6.7 ഇഞ്ച് ഐഫോണ്‍ പ്രോ മാക്‌സ് എന്നിങ്ങനെയായിരിക്കും സ്‌ക്രീന്‍ സൈസ്.

വില ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ ഫോൺ പുറത്തിറങ്ങിയതിനു ശേഷമേ അറിയാൻ സാധിക്കൂ.

TAGS :
Next Story