Quantcast

സ്വാതന്ത്ര്യ ലബ്ധിക്ക് 75 വർഷം; പുതിയ ഓഫറുകൾ പ്രഖ്യാപിച്ച്‌ ജിയോ

ജിയോ, എയർടെൽ, വി.ഐ; 500 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് റിച്ചാർജ് പ്ലാനുകൾ...

MediaOne Logo

Web Desk

  • Updated:

    2022-08-15 04:42:28.0

Published:

14 Aug 2022 6:39 AM GMT

സ്വാതന്ത്ര്യ ലബ്ധിക്ക് 75 വർഷം; പുതിയ ഓഫറുകൾ പ്രഖ്യാപിച്ച്‌ ജിയോ
X

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജിയോ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 2,999 രൂപയുടെ പ്ലാനിൽ 3,000 രൂപയുടെ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാൻ, പുതിയ ജിയോ ഫൈബർ ഉപഭോക്താക്കൾക്കുള്ള ചില ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ 'ജിയോ ഇൻഡിപെൻഡൻസ് ഡേ' ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ജിയോയുടെ 2,999 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 75 ജിബി അധിക ഡാറ്റ കൂടി നൽകും. പ്രതിദിന പരിധി ഉപയോഗിച്ചുകഴിഞ്ഞാൽ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ ഡാറ്റയുടെ പ്രവർത്തനം. കൂടെ മൂന്ന് കൂപ്പണുകളും ജിയോ അനുവദിച്ചിട്ടുണ്ട്. 4,500 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള പേയ്മെന്റിന് 750 രൂപ വിലമതിക്കുന്ന ഇക്സിഗോ കൂപ്പണുകൾ, 750 രൂപ വരെയുള്ള നെറ്റ്മെഡ്സ് കൂപ്പണുകൾ, 2,990 രൂപയ്ക്കും അതിനു മുകളിലും പർച്ചേസ് ചെയ്യുമ്പോൾ 750 രൂപ ഡിസ്‌കൗണ്ട് ലഭിക്കുന്ന അജിയോ കൂപ്പണുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

2,999 രൂപയുടെ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, ഒരു ദിവസം 100 എസ്എംഎസ്, ഒരു വർഷത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാർ, ജിയോ ആപ്പുകൾ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് സബ് പ്ലാനുകൾ ഉൾപ്പെടുന്ന പുതിയ 750 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. 749 രൂപയുടെ പ്ലാൻ 1-ൽ പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയാണ് ഉൾപ്പെടുന്നത്. ഒരു രൂപയുടെ പ്ലാൻ 2-ൽ 100MB അധിക ഡാറ്റ ഉൾപ്പെടുന്നു. ഇവ രണ്ടും 90 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്.

മൂന്നാമത്തെ 'ഹർ ഘർ തിരംഗ, ഹർ ഘർ ജിയോ ഫൈബർ' ഓഫറാണ്. പുതിയ ജിയോ ഫൈബർ ഉപയോക്താക്കൾ JioFiber പോസ്റ്റ്പെയ്ഡ് എന്റർടൈൻമെന്റ് ബോണാൻസ പ്ലാനുകൾ (6 അല്ലെങ്കിൽ 12 മാസ പ്ലാനുകൾ) വാങ്ങുമ്പോൾ അവർക്ക് 15 ദിവസത്തെ അധിക ആനുകൂല്യങ്ങൾ നൽകും. ലിസ്റ്റിൽ 499 രൂപ, 599 രൂപ, 799 രൂപ, 899 രൂപ പ്ലാനുകൾ ഉൾപ്പെടുന്നു. ഓഫർ ഓഗസ്റ്റ് 12-നും 16-നും ഇടയിൽ സാധുതയുള്ളതാണ്, ആക്ടിവേഷൻ ഓഗസ്റ്റ് 19-നകം പൂർത്തിയാക്കേണ്ടതുണ്ട്.

499 രൂപ, 599 രൂപ പ്ലാനുകൾ 30Mbps അപ്ലോഡ്/ഡൗൺലോഡ് വേഗത, അൺലിമിറ്റഡ് ഡാറ്റ, സൗജന്യ വോയിസ് കോളുകൾ, 550+ വരെ ചാനലുകൾ, 14 OTT ആപ്പുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. 799 രൂപയുടെയും 899 രൂപയുടെയും പ്ലാനുകളിൽ 100Mbps അപ്ലോഡ്/ഡൗൺലോഡ് വേഗത, അൺലിമിറ്റഡ് ഡാറ്റ, സൗജന്യ കോളുകൾ, 550+ ചാനലുകൾ, 14 വരെ OTT ആപ്പുകൾ എന്നിവയും ഉൾപ്പെടുന്നു.

ജിയോ, എയർടെൽ, വി.ഐ; 500 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് റിച്ചാർജ് പ്ലാനുകൾ...

അതിരുകളില്ലാത്ത സേവനം നൽകുന്ന നിരവധി പ്ലാനുകൾ രാജ്യത്തെ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ, വി.ഐ(വൊഡഫോൺ- ഐഡിയ) തുടങ്ങിയവ നൽകുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറടക്കമുള്ള സേവനങ്ങൾ നൽകുന്ന 500 രൂപയിൽ താഴെ വരുന്ന അത്തരം പ്രീപെയ്ഡ് മൊബൈൽ പ്ലാനുകൾ ഏതൊക്കെയാണെന്ന് അറിയാം...

റിലയൻസ് ജിയോയുടെ 239 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കാളിങ്, 100 ഡെയ്‌ലി എസ്.എം.എസ്, 1.5 ജി.ബി ഇൻറർനെറ്റ് എന്നിവയാണ് നൽകുന്നത്. 28 ദിവസമാണ് വാലിഡിറ്റി. ജിയോയുടെ തന്നെ 259 രൂപാ പ്ലാൻ 1.5 ജി.ബിയുടെ ഡെയ്‌ലി ഡാറ്റ ഒരു മാസത്തേക്ക് നൽകുന്നതാണ്. അൺലിമിറ്റഡ് വോയിസ് കാളും നിത്യേന 100 എസ്.എം.എസും ഈ ഓഫറിലുണ്ട്.

299 രൂപയുടെ പ്ലാൻ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കാളിങ്, നിത്യേന നൂറ് എസ്.എം.എസും രണ്ടു ജി.ബി ഡാറ്റയും നൽകുന്നു. 28 ദിവസമാണ് കാലാവധി. 419 രൂപയുടെ പ്ലാനിൽ നിത്യേന മൂന്നി ജി.ബി ഡാറ്റ നൽകുന്നതാണ് വ്യത്യാസം.

വി.ഐയുടെ 199 രൂപ പ്ലാനിൽ അൺലിമിറ്റഡ് കാൾ, നിത്യേന 100 എസ്എംഎസും ഒരു ജി.ബി ഡാറ്റയുമാണ് നൽകുക. 18 ദിവസമാണ് കാലാവധി. കമ്പനിയുടെ 209 രൂപ പ്ലാനിന് 21 ദിവസം വാലിഡിറ്റിയുണ്ടാകുമെന്നതാണ് മാറ്റം. 249 രൂപയുടെ പ്ലാനിൽ ഒന്നര ജി.ബി ഡാറ്റയുണ്ടാകുമെങ്കിലും 21 ദിവസമാണ് കാലാവധി. 239ൽ ഒരു ജി.ബിയാണ് ഡാറ്റ.

വി.ഐയുടെ 319 രൂപ പ്ലാനിൽ 31 ദിവസം വാലിഡിറ്റി ലഭിക്കും. ദിവസേന രണ്ടു ജി.ബി ഡാറ്റയും നൂറു എസ്.എം.എസ്സുമുണ്ടാകും. രാത്രി 12 മുതൽ കാലത്ത് ആറു മണി വരെ സൗജന്യ ഡാറ്റ സേവനവും ലഭിക്കും.

409 രൂപയുടെ പാക്കേജിൽ 3.5 ജി.ബിയാണ് ഡാറ്റ. 28 ദിവസം വാലിഡിറ്റി. തൊട്ട് മുമ്പ് പറഞ്ഞ പ്ലാനിലെ ഇതര സൗകര്യങ്ങളുമുണ്ടാകും. 475 രൂപാ പ്ലാനിൽ നാലു ജി.ബിയും 499 പ്ലാനിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്ഷനുമുണ്ടാകും. എന്നാൽ ഇരു പ്ലാനുകളിലും 28 ദിവസമാണ് വാലിഡിറ്റി.

എയർടെല്ലിന്റെ 209 രൂപാ പ്ലാനിൽ നിത്യേന ഒരു ജി.ബിയും നൂറു എസ്.എം.എസ്സും ലഭിക്കും. 21 ദിവസമാണ് വാലിഡിറ്റി. 265 രൂപക്ക് ഇതേ സൗകര്യങ്ങൾ 28 ദിവസം ലഭിക്കും. 299 രൂപക്ക് ഒന്നര ജി.ബി ഡാറ്റ, നൂറു എസ്.എം.എസ്, നൂറു രൂപ ഫാസ്റ്റ്ടാഗ് ക്യാഷ് ബാക്ക് തുടങ്ങിയ സേവനങ്ങൾ ലഭിക്കും.

359 രൂപാ പ്ലാനിൽ നിത്യേന രണ്ടു ജി.ബി ഡാറ്റ, നൂറു എസ്.എം.എസ്, നൂറു രൂപ ഫാസ്റ്റ്ടാഗ് ക്യാഷ് ബാക്ക്, ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ എന്നിവ 28 ദിവസം ആസ്വദിക്കാം.

399 രൂപയുടെ പ്ലാനിൽ രണ്ടര ജി.ബി ഡാറ്റ, നൂറു എസ്.എം.എസ്, മൂന്നു മാസത്തേക്ക് ഡിസ്‌നി പ്ലാസ് ഹോട്ട് സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ എന്നിവ ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി.

എയർടെല്ലിന്റെ 479 പാക്കിൽ 1.5 ജി.ബി ഡാറ്റ 56 ദിവസത്തിന് ലഭിക്കും. ഇതര സേവനങ്ങൾക്കൊപ്പം മൂന്നു മാസത്തേക്ക് അപ്പോളോ മെംബർഷിപ്പ് ലഭിക്കും.

499 പ്ലാനിൽ ദിനേന രണ്ടു ജി.ബിയാണ് ഡാറ്റ. ഒരു വർഷം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സേവനം ആസ്വദിക്കാം. നൂറു രൂപ ഫാസ്റ്റ്ടാഗ് ക്യാഷ് ബാക്ക്, മൂന്നു മാസം അപ്പോളോ മെംബർഷിപ്പ് എന്നിവയുമുണ്ടാകും. 28 ദിവസം വാലിഡിറ്റി.

Jio, Airtel, VI; Prepaid recharge plans below Rs 500...

TAGS :
Next Story