Quantcast

ഇന്ത്യക്ക് ഒരു ലക്ഷം ഡ്രോൺ പൈലറ്റുമാരെ വേണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

2030 ഓടെ രാജ്യത്തെ അന്താരാഷ്ട്രാ ഡ്രോൺ ഹബ് ലീഡറാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നതെന്നും സിന്ധ്യ

MediaOne Logo

Web Desk

  • Updated:

    2022-05-10 16:02:29.0

Published:

10 May 2022 3:19 PM GMT

ഇന്ത്യക്ക് ഒരു ലക്ഷം ഡ്രോൺ പൈലറ്റുമാരെ വേണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
X

ന്യൂഡൽഹി: വരും വർഷങ്ങളിൽ ഇന്ത്യക്ക് ഒരു ലക്ഷം ഡ്രോൺ പൈലറ്റുമാരെ വേണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാധിത്യ സിന്ധ്യ. കേന്ദ്രസർക്കാറിന്റെ 12 മന്ത്രാലയങ്ങളും ഡ്രോൺ സർവീസുകൾ വർധിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി ചൊവ്വാഴ്ച പറഞ്ഞു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡ്രോൺ പൈലറ്റാകാൻ പറ്റുമെന്നും കോളേജ് ഡിഗ്രി ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടു മൂന്നു മാസത്തെ പരിശീലനം നേടി ഡ്രോൺ പൈലറ്റായി ജോലിക്ക് കയറാമെന്നും പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2030 ഓടെ രാജ്യത്തെ അന്താരാഷ്ട്രാ ഡ്രോൺ ഹബ് ലീഡറാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നതെന്നും സിന്ധ്യ പറഞ്ഞു.


മൂന്നു ഘട്ടങ്ങളിലായാണ് ഡ്രോൺ സെക്ടറിനെ ഉയർത്തിക്കൊണ്ടുവരുന്നതെന്നും ആദ്യ ഘട്ടമായ ഡ്രോൺ നയം രൂപവത്കരിച്ചതായും മന്ത്രി പറഞ്ഞു. രണ്ടാമത്തെ ഘട്ടം പ്രോത്സാഹനം നൽകുന്നതാണെന്നും പ്രധാനമന്ത്രിയുടെ കീഴിലുള്ള പി.എൽ.ഐ (പ്രാഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ്‌സ്) വഴി ഈ ലക്ഷം നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. 2021 ആഗസ്റ്റ് 25ന് പുറത്ത്‌വിട്ട ഡ്രോൺ ലിബറലൈസ്ഡ് നിയമത്തെ തുടർന്ന് സെപ്റ്റംബർ മുതൽ പി.എൽ.ഐ പദ്ധതി നടക്കുന്നുണ്ട്. മൂന്നാം ഘട്ടമായാണ് മന്ത്രാലയങ്ങൾ ഡ്രോൺ ഉപയോഗിക്കാൻ അവസരമൊരുക്കുന്നത് - മന്ത്രി അറിയിച്ചു.


2026 ഓടെ രാജ്യത്തെ ഡ്രോൺ ഇൻഡസ്ട്രിക്ക് 15,000 കോടി വിറ്റു വരവ് ഉണ്ടാകുമെന്ന് മന്ത്രി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പറഞ്ഞിരുന്നു.


രാജ്യത്തെ ആദ്യ ഡ്രോൺ ഫോറൻസിക് ലാബുമായി കേരള പൊലീസ്

രാജ്യത്തെ ആദ്യ ഡ്രോൺ ഫോറൻസിക് ലാബുമായി കേരള പൊലീസ് രംഗത്തെത്തിയിരുന്നു. ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുന്നതിനോടൊപ്പം പൊലീസിനാവശ്യമായ ഡ്രോണും നിർമ്മിക്കാനാണ് സംരംഭം തുടങ്ങിയത്. ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുക, ഉപകരണത്തിൻറെ മെമ്മറി ശേഷി, സോഫ്റ്റ് വെയർ, ഹാർഡ് വെയർ വിവരങ്ങൾ മനസിലാക്കുക എന്നിവയാണ് ഫോറൻസിക് ലാബിൽ നടക്കുന്ന പ്രവർത്തനങ്ങൾ. തിരുവനന്തപുരത്തെ എസ്.എ.പി ക്യാമ്പിനോട് ചേർന്നാണ് ഡ്രോൺ ലാബ് പ്രവർത്തിക്കുന്നത്.



ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം

ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള 'ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം' രണ്ടു മാസത്തിനകം സ്വന്തമാകുമെന്ന് ഏപ്രിലിൽ കേരള പൊലീസ് അറിയിച്ചിരുന്നു. ഡ്രോൺ ഫൊറൻസിക് ഗവേഷണ കേന്ദ്രത്തിൽ സംവിധാനത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അറിയിച്ചിരുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തു വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പിൽ ഘടിപ്പിക്കുന്ന ആന്റി ഡ്രോൺ നിർമിക്കുന്നതെന്നും ഇതിലെ റഡാറിന് 5 കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാവുമെന്നും കുറിപ്പിൽ വ്യക്തമാക്കി. ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം കംപ്യൂട്ടറിൽ തെളിയുമെന്നും അതിനെ ജാമർ ഉപയോഗിച്ചു നിർവീര്യമാക്കുകയയോ ലേസർ ഉപയോഗിച്ചു തകർക്കുകയയോ ചെയ്യാമെന്ന് അവകാശപ്പെട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഡ്രോൺ തദ്ദേശീയമായി വികസിപ്പിക്കുന്നതെന്നു സൈബർ ഡോം നോഡൽ ഓഫിസർ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.

Union Aviation Minister Jyotiraditya Scindia has said that India needs one lakh drone pilots in the coming years.

TAGS :
Next Story