അമ്പരപ്പിക്കാൻ സാംസങ്; 'സ്ലിംമോഡ'ലുമായി ഗ്യാലക്‌സി എഡ്ജ്, 'ഐഫോണ്‍ എയറി'ന് മുമ്പെ എത്തും
ഐഫോണിന്റെ സ്ലിം മോഡലെന്ന് പറയപ്പെട്ടുന്ന '17എയര്‍' സെപ്തംബറിലാണ് എത്തുന്നത്

ന്യൂയോര്‍ക്ക്: സാംസങിന്റെ കനംകുറഞ്ഞ മോഡലായ 'ഗ്യാലക്‌സി എസ്25 എഡ്ജ്' മെയ് മാസം പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. മെയ് 13ന് എഡ്ജ് മോഡൽ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാൽ കമ്പനി ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകുന്നില്ല. മോഡലിന്റെ ഡിസൈനെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചുമെല്ലാം നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്. പ്രചരിച്ചത് പോലെ മെലിഞ്ഞൊരു മോഡലായിരിക്കും എഡ്ജ് എന്നാണ്.
എസ് 25 ലൈനിപ്പിലേക്ക് വരുന്ന മോഡലാണ് ഗ്യാലക്സി എസ്25 എഡ്ജ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് മൊബൈൽ വേൾഡ് കോൺഗ്രസിൽ(എംഡബ്യൂസി) എഡ്ജ് പ്രദർശത്തിന് വെച്ചിരുന്നു. അതിന് ശേഷമാണ് ഡിസൈനെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിഞ്ഞത്. മുകളില്‍ സൂചിപ്പിച്ചത് പോലെ 'അൾട്രാ സ്ലിം' ആണ് ഫോണിന്റെ സവിശേഷത. ബാക്കിൽ വെർട്ടിക്കിളായി ഇരട്ട ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കമ്പനി നല്‍കുന്നില്ല.
അതേസമയം റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, 5.84 എംഎം കനമാണ് ഫോണിനുണ്ടാവുക. കനം കുറക്കാൻ ടൈറ്റാനിയും ബോഡിയാണ് കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്. ഫോൺ പരിക്കില്ലാതെ നിലനിൽക്കാൻ കൂടി വേണ്ടിയാണ് ടൈറ്റാനിയം ഫ്രെയിം ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് നിറങ്ങളിലാണ് എംഡബ്യൂസിയിൽ എഡ്ജ് അവതരിപ്പിച്ചിരുന്നത്. ടൈറ്റാനിയം ബ്ലൂ, ടൈറ്റനായം ജെറ്റ് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ എന്നിങ്ങനെയാണ് നിറങ്ങൾ.
മോഡലില്‍ ഉപയോഗിച്ചിരിക്കുന്ന സ്പീക്കര്‍ സംവിധാനത്തെക്കുറിച്ചും ചിലത് പ്രചരിക്കുന്നുണ്ട്. രണ്ടാമതൊരു സ്പീക്കർ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് അത്. സാധാരണ ഫ്‌ളാഗ്ഷിപ്പ് മോഡലുകളില്‍ കാണപ്പെടുന്ന 'സ്റ്റീരിയോ സ്പീക്കർ' സെറ്റ്അപ്പിന് പകരം ഫയറിങ് സ്പീക്കറായിരിക്കും ഉണ്ടാവുക. മികച്ച സൗണ്ട് എക്‌സ്പീരിയൻസാണ് ഇതുകൊണ്ടുള്ള ഗുണം. മാത്രല്ല ഹെഡ്‌ഫോൺ ഉപയോഗിക്കാതെ തന്നെ വീഡിയോയും മ്യൂസികും അതിന്റെ ഫുൾ കപ്പാസിറ്റിയിൽ ആസ്വദിക്കാൻ കൂടി കഴിയും.
സനാപ്ഡ്രാഗണിന്റെ 8 എലൈറ്റ് പ്രൊസസറാണ് മോഡലിന് കരുത്തേകുന്നത്. ഗ്യാലക്‌സി എസ് 25 മോഡലുകളുൾക്കെല്ലാം ഇതെ പ്രൊസസർ തന്നെയാണ്. വേഗത്തിലും കരുത്തിലും ഫോൺ ഉപയോഗിക്കാനായി 12 ജിബി റാമിന്റെ പിന്തുണയോടെയാണ് മോഡൽ എത്തുന്നത്. ക്യാമറ ഡിപാർട്‌മെന്റിൽ 200 മെഗാപിക്‌സലിന്റെ പ്രധാന സെൻസറാണ് വരുന്നത്. സെൽഫി-വീഡിയോ കോളുകൾക്കായി 12 മെഗാപിക്‌സലും ഉണ്ടാകും. അതേസമയം എസ് 25 സീരിസിലെ മറ്റു മോഡലുകളിലേത് പോലെ ടെലിഫോട്ടോ ക്യാമറ എഡ്ജിനുണ്ടാവില്ലെന്നാണ് പറയപ്പെടുന്നത്.
കാര്യം കൊള്ളാമെങ്കിലും 'ബാറ്ററി കപ്പാസിറ്റി' പോരായ്മയാകാനാണ് സാധ്യത. 4000 എംഎഎച്ച് ബാറ്ററിയെ പറയപ്പെടുന്നുള്ളൂ. ഇതാണെങ്കിൽ ഈ വിലയില്‍ വൻ നഷ്ടവുമാകും. 256 ജിബിയുടെ മോഡില്‍ സ്വന്തമാക്കാന്‍ 1362 യൂറോ അതായത് 1,28,000 രൂപ കൊടുക്കേണ്ടി വരും. 512 ജിബിക്ക് ആകട്ടെ 1,42,200 രൂപയും. അതേസമയം ഐഫോണിന്റെ സ്ലിം മോഡലെന്ന് പറയപ്പെട്ടുന്ന '17എയര്‍' സെപ്തംബറിലാണ് എത്തുന്നത്. അതിന് മുമ്പെ വിപണിയിലെത്തിക്കാനാണ് സാംസങിന്റെ ശ്രമം. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് എഡ്ജിനെക്കാളും വിലകുറവ് എയറിനാകും എന്നാണ്.
Adjust Story Font
16

