Quantcast

ജിയോ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത: ദീപാവലി സമ്മാനമായി കിടിലൻ വോയിസ് പ്ലാന്‍

വോയിസ് കോളിങ്ങിനായി മാത്രം 4 പുതിയ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 Nov 2026 4:05 PM IST

ജിയോ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത: ദീപാവലി സമ്മാനമായി കിടിലൻ വോയിസ് പ്ലാന്‍
X

ന്യൂഡൽഹി: ദീപാവലി സമ്മാനമായി കുറഞ്ഞ നിരക്കിലുള്ള പുതിയ വോയിസ് കോളിംഗ് പ്ലാനുകൾ പ്രഖ്യാപിച്ച് ജിയോ. പ്രധാനമായും ഫോൺ കോളുകൾക്ക് മാത്രം മൊബൈൽ ഉപയോഗിക്കുന്ന വരിക്കാർക്കാണ് ഈ പ്ലാനുകൾ ഏറെ പ്രയോജനപ്പെടുക. ഡാറ്റ ആവശ്യമുള്ള വരിക്കാർക്ക് അതിനുള്ള പ്ലാനുകളും ലഭ്യമാണ്.

ഫോൺ കോളുകൾ മാത്രം ആവശ്യമുള്ള ഉപഭോക്താക്കൾക്കായി ജിയോ നാല് പുതിയ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

₹147 പ്ലാൻ: 22 ദിവസത്തെ കാലാവധിയുള്ള ഈ അടിസ്ഥാന പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും 300 എസ്.എം.എസും ലഭിക്കും. ഇത് പ്രകാരം പ്രതിദിന ചെലവ് കേവലം 6.68 രൂപ മാത്രമാണ്.

₹177 പ്ലാൻ: 28 ദിവസത്തെ കാലാവധിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് കോളിംഗും 300 എസ്.എം.എസും ഇതിലും ഉൾപ്പെടുന്നു. ദിവസേന 6.32 രൂപ മാത്രമാണ് ഇതിന്റെ ചെലവ് വരുന്നത്.

₹196 പ്ലാൻ: 30 ദിവസത്തെ കാലാവധി ലഭിക്കുന്ന ഈ പ്ലാനിലും അൺലിമിറ്റഡ് കോളിംഗും 300 എസ്.എം.എസും ലഭ്യമാണ്. പ്രതിദിന ചെലവ് 6.53 രൂപ ആണ്.

₹197 പ്ലാൻ: ഒരു കലണ്ടർ മാസത്തെ കാലാവധിയാണ് ഈ പ്ലാൻ നൽകുന്നത്. മാസം 30 ദിവസമാണെങ്കിലും 31 ദിവസമാണെങ്കിലും മുഴുവൻ ദിവസങ്ങളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിംഗ്, എസ്.എം.എസ് സേവനങ്ങൾ ഇതിലൂടെ ലഭിക്കും.

മുമ്പ് ഭാരതി എയർടെല്ലും വോയിസ് കോളിംഗിന് മാത്രമായി പ്രത്യേക പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഗ്രാമീണ മേഖലകളിലെയടക്കം വലിയൊരു വിഭാഗം ആളുകൾ ഫോൺ വിളികൾക്ക് മാത്രമായി മൊബൈൽ ഉപയോഗിക്കുന്നത് കണക്കിലെടുത്ത്, ഡാറ്റ ഇല്ലാത്ത വോയിസ് പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഒക്ടോബർ 21നകം ഇത് നടപ്പിലാക്കാനായിരുന്നു ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിയോയുടെ പുതിയ പ്ലാന്‍

TAGS :
Next Story