സ്മാർട്ട്ഫോൺ വിപണിയെ ഇളക്കാൻ റോബോട്ടിക് ക്യാമറ മോഡലുമായി ഹോണർ; തരംഗമാകുമോ?
ക്യാമറ സ്വയം ചലിച്ചോളും, നോക്കിയിരുന്നാൽ മതി, പണി കഴിഞ്ഞാൽ മെഡ്യൂളിനുള്ളിലേക്ക് തന്നെ മടങ്ങും

റോബോട്ടിക് ഹോണറിന്റെ ക്യാമറ Photo- Honor Youtube
ബെയ്ജിങ്: ക്യാമറയിൽ പുതിയ പരീക്ഷണങ്ങളുമായി പ്രമുഖ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഹോണർ. പോപ്പ്- അപ് ക്യാമറ സ്വന്തമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുള്ള റോബോട്ടിക് കരമാണ് ഫോണിന്റെ മുഖ്യ സവിശേഷത. വീഡിയോ കമ്പനി പുറത്തുവിട്ടു.
രണ്ട് മിനിറ്റും 40 സെക്കൻഡുമുള്ള വീഡിയോയിലൂടെ ഭാവികൂടി കണ്ടുള്ള നീക്കമാണിതെന്നാണ് ഹോണർ പറയുന്നത്. ഡിജെഐയുടെ ഏറ്റവും പുതിയ ജിമ്പൽ ക്യാമറയായ ഓസ്മോയെ അനുസ്മരിപ്പിക്കും വിധമുള്ള സെറ്റപ്പാണ് മോഡലിലുള്ളത്. സാധാരണ സ്മാർട്ട്‌ഫോൺ തന്നെയാണെങ്കിലും ക്യാമറയിലാണ് ഈ മോഡലിന്റെ ആത്മാവ്. ഈ പോപ് അപ് ക്യാമറ റോബോട്ടിക് എഐയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ക്യാമറയെക്കുറിച്ച് കൂടുതൽ സസ്‌പെൻസുകൾ ഒളിപ്പിച്ചുവെച്ച കമ്പനി അവയൊക്കെ വൈകാതെ പുറത്തുവിടുമെന്നും വ്യക്തമാക്കുന്നു. പോപ് അപ്(മുകളിക്ക് ഉയർന്നുവരുന്ന) ക്യാമറ മോഡലുകൾ സ്മാർട്ട്‌ഫോൺ മേഖലയിൽ ആദ്യത്തേതൊന്നുമല്ലെങ്കിലും ഹോണർ എഐകൂടി കൊണ്ടുവരുന്നതും റോബോട്ടിക് പ്രത്യേകതകൾ ഉള്ളതും മോഡലിനെ വേറിട്ടതാക്കും. ക്യാമറ സ്വയം ചലിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്യും. ഹോണര്‍ റോബോട്ട് ഫോണ്‍ എന്നാവും മോഡലിന്റെ പേര്. എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചോ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല.
പുറത്തുവന്ന ടിസർ പ്രകാരം ഫോണിന് പിന്നിലെ ക്യാമറാ മൊഡ്യൂളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മുന്നില്‍ നിന്ന് നോക്കിയാല്‍ സെൽഫി ക്യാമറയുടെ മുകളിൽ നിന്നും അൽപം വലത്തോട്ട് നീങ്ങിയാവും പ്ലേസ്മെന്റ്. ഡിസ്‌പ്ലെയെ തെല്ലും ബാധിക്കാത്ത രീതിയിലാണ് ക്രമീകരണം. ക്യാമറയുടെ ചലനങ്ങള്‍ക്ക് മനുഷ്യന്റെ നിയന്ത്രണം ആവശ്യമില്ല. തനിയെ അത് തിരിയുന്നതും മറിയുന്നതും കാണാം. ക്യാമറ അതിന്റെ ജോലി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ മൊഡ്യൂളിനുള്ളിലേക്ക് തിരികെ പോകും വിധത്തിലാണ് ക്രമീകരണം എന്നാണ് മനസിലാകുന്നത്. നേരത്തെ അസ്യൂസ്, ഒപ്പോ പോലുള്ള കമ്പനികളും പോപ് ക്യാമറയുള്ള സ്മാർട്ട്‌ഫോണുമായി രംഗത്ത് എത്തിയിരുന്നു.
Watch Video
Adjust Story Font
16

