Quantcast

നിങ്ങളുടെ മൊബൈൽ ഫോണിന്റെ റേഡിയേഷൻ പരിധി അപകടത്തിലാണോ? ഇങ്ങനെ പരിശോധിക്കാം

മൊബൈൽ ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് നമ്മുടെ ശരീരം എത്രമാത്രം റേഡിയോ ഫ്രീക്വൻസി (RF) ഊർജം ആഗിരണം ചെയ്യുന്നു എന്നതിന്റെ അളവാണ് സ്പെസിഫിക് അബ്‌സോർപ്ഷൻ റേറ്റ് അഥവാ SAR

MediaOne Logo

Web Desk

  • Published:

    10 Nov 2025 7:23 PM IST

നിങ്ങളുടെ മൊബൈൽ ഫോണിന്റെ റേഡിയേഷൻ പരിധി അപകടത്തിലാണോ? ഇങ്ങനെ പരിശോധിക്കാം
X

ന്യൂഡൽഹി: വിനോദത്തിന് മുതൽ ജോലിയുടെ ആവശ്യത്തിന് വരെ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഉപകരണമാണ് മൊബൈൽ ഫോണുകൾ. സ്മാർട്ഫോണായതോടെ മൊബൈലിനെ ആശ്രയിച്ചാണ് നമ്മുടെ ജീവിതരീതി തന്നെ ക്രമീകരിച്ചിരിക്കുന്നത്. മൊബൈൽ ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് നമ്മുടെ ശരീരം എത്രമാത്രം റേഡിയോ ഫ്രീക്വൻസി (RF) ഊർജം ആഗിരണം ചെയ്യുന്നു എന്നതിന്റെ അളവാണ് സ്പെസിഫിക് അബ്‌സോർപ്ഷൻ റേറ്റ് അഥവാ SAR വാല്യൂ. നമ്മുടെ ഫോണിന്റെ SAR വാല്യൂ നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കേണ്ടത് ആരോഗ്യത്തിനും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്. ഫോണിന്റെ SAR വാല്യൂ പരിശോധിക്കുന്നതിനും ഉപകരണത്തിന്റെ റേഡിയേഷൻ ലെവലുകളെക്കുറിച്ച് അറിയുന്നതിനുമുള്ള വിവിധ രീതികൾ പരിശോധിക്കാം.

ആൻഡ്രോയിഡ് അല്ലെങ്കിൽ iOS ഉപകരണത്തിന്റെ SAR വാല്യൂ പരിശോധിക്കാനുള്ള ഏറ്റവും എളുപ്പ മാർഗങ്ങളിലൊന്ന് ഫോൺ ആപ്പ് തുറന്ന് SAR മൂല്യത്തിനായുള്ള USSD കോഡ് നൽകുക. Android ഉപയോക്താക്കളും iPhone ഉപയോക്താക്കളും *#07# ഡയൽ ചെയ്ത് RF എക്സ്പോഷറിൽ ടാപ്പ് ചെയ്യണം. നിങ്ങളുടെ ഉപകരണത്തിന്റെ റേഡിയേഷൻ ലെവലുകൾ പ്രദർശിപ്പിക്കുന്ന ഒരു പുതിയ വിൻഡോ ദൃശ്യമാകും. ഈ രീതി വേഗമേറിയതും വിശ്വസനീയവുമാണ്. 1.6 വാട്ട്/കിലോഗ്രാമിൽ താഴെയാണ് ലഭിക്കുന്ന വാല്യൂവെങ്കിൽ ആശങ്കപ്പെടനായില്ല. അതിൽ കൂടുതലാണെങ്കിൽ ഫോൺ ഉടനെ മാറ്റണം.

ഇക്കാലത്ത് സ്മാർട്ട്‌ഫോണുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ വലിയ ഭാഗമാണ്. വിനോദം മുതൽ ജോലി ചെയ്യുമ്പോൾ വരെ സ്മാർട്ഫോണുകൾ പ്രധാന ഭാഗമാണ്. ഇത് നമ്മുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. അതിനാൽ ജാഗ്രത പാലിക്കുകയും നിങ്ങളുടെ നിലവിലെ മൊബൈൽ ഉപകരണത്തിന്റെ SAR വാല്യൂ അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കുകയും ചെയ്യുക. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) നിർദേശിക്കുന്ന സുരക്ഷിതമായ എക്സ്പോഷർ പരിധി 1.6W/kg ആണ്.

TAGS :
Next Story