Quantcast

വൺപ്ലസ് 9RT എത്തുന്നു; വില 3,5000 രൂപ

ഈ വർഷം ആദ്യം പുറത്തിറക്കിയ വൺപ്ലസ് 9R ന്റെ പിൻഗാമിയായണ് കമ്പനി 9RT യെ അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 Oct 2021 12:41 PM IST

വൺപ്ലസ് 9RT എത്തുന്നു; വില 3,5000 രൂപ
X

വൺപ്ലസ് 9RT ഈ മാസം 13ന് ലോഞ്ച് ചെയ്യും. ഇന്നലെയാണ് കമ്പനിയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്ക് ചൈനയിലാണ് ലോഞ്ചിംഗ് നടക്കുക. ഈ വർഷം ആദ്യം പുറത്തിറക്കിയ വൺപ്ലസ് 9R ന്റെ പിൻഗാമിയായണ് കമ്പനി 9RT യെ അവതരിപ്പിക്കുന്നത്. പുതിയ ഫോണിനൊപ്പം വണ്‍പ്ലസ് ബഡ്‌സ് Z2 എന്ന പുതിയ മോഡൽ ഇയർബഡ്‌സും കമ്പനി അവതരിപ്പിക്കും.


ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്ന ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 50 മെഗാ പിക്‌സലിന്റെ ക്യാമറയാണ്. കൂടാതെ പഞ്ച് ഹോൾ ഡിസൈനോടു കൂടിയ 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 4,500 എംഎഎച്ച് ബാറ്ററിയുമായിരിക്കും വൺപ്ലസിന്റെ പുതിയ മോഡലിനുണ്ടാവുക. 65 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

50 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ കൂടാതെ 16 മെഗാപിക്‌സലിന്റെ ഒരു സെക്കന്ററി സെൻസർ, 5 മെഗാപിക്‌സലിന്റെ മാക്രോ ഷൂട്ടർ, 2 മെഗാപിക്‌സലിന്റെ മോണോക്രോം ഷൂട്ടറും വൺപ്ലസ് 9RTയിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇവയ്ക്കു പുറമെ 16 മെഗാപിക്‌സലിന്റെ ഒരു സെൽഫി ക്യാമറയും ഫോണിന്റെ മറ്റൊരു ആകർഷണമാണ്.


നീല, ഡാർക്ക് മാറ്റർ, സിൽവർ എന്നി മൂന്ന് കളറുകളിൽ ലഭിക്കാൻ സാധ്യതയുള്ള ഫോണിന് 35,000 രൂപയാണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വില. ചൈനയിൽ ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എന്നെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

TAGS :
Next Story