വെബ്‌സൈറ്റിൽ സൂചന; റിയൽമി ജിടി നിയോ 3ടി ഉടൻ ഇന്ത്യയിൽ

റിയൽമി ജിടി നിയോ 3ടി ഡ്രാഗൺ ബോൾ സെഡ് എഡിഷൻ കമ്പനി യൂറോപ്പിൽ പുറത്തിറക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-10 05:46:49.0

Published:

10 Jun 2022 5:39 AM GMT

വെബ്‌സൈറ്റിൽ സൂചന; റിയൽമി ജിടി നിയോ 3ടി ഉടൻ ഇന്ത്യയിൽ
X

റിയൽമി ജിടി നിയോ 3ടി ഉടൻ ഇന്ത്യയിൽ ഇറങ്ങിയേക്കും. കമ്പനിയുടെ ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റിൽ ഫോൺ ഇടംപിടിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിൽ ആഗോളതലത്തിൽ ഫോൺ പുറത്തിറങ്ങിയിരുന്നു. 120 എച്ച് സെഡ് റിഫ്രഷ് റൈറ്റോടെ 6.62 ഇഞ്ച് ഇ4 അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ് ഡ്രാഗൺ 870 എസ്ഒസി, 80 വാട്ട് ഫാസ്റ്റ് ചാർജിങ്ങോടെ 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് റിയൽമി ജിടി നിയോ 3ടിയുടെ സവിശേഷതകൾ. റിയൽമി ജിടി നിയോ 3ടി ഡ്രാഗൺ ബോൾ സെഡ് എഡിഷൻ കമ്പനി യൂറോപ്പിൽ പുറത്തിറക്കിയിരുന്നു. റിയൽമി ഇന്ത്യ വെബ്‌സൈറ്റിൽ റിയൽമി ജിടി നിയോ 3ടി ലിസ്റ്റ് ചെയ്തതായി ടിപ്‌സ്റ്റർ മുകുൾ ശർമ ട്വീറ്റ് ചെയ്തിട്ടുണ്ട്.റിയൽമി ജിടി നിയോ 3ടി സവിശേഷതകൾ:

നാനോ ഡ്യൂവൽ സിം ഉപയോഗിക്കാവുന്ന റിയൽമി ജിടി നിയോ 3ടിയിൽ റിയൽമി യുഐ 3.0 ഓടെയുള്ള ആൻഡ്രോയിഡ് 12ലാണ് പ്രവർത്തിക്കുക. 120 എച്ച് സെഡ് റിഫ്രഷ് റൈറ്റോടെ 6.62 ഇഞ്ച് ഇ4 അമോലെഡ് ഡിസ്‌പ്ലേ, ക്വയൽ കോം സ്‌നാപ് ഡ്രാഗൺ 870 എസ്ഒസി, 80 വാട്ട് ഫാസ്റ്റ് ചാർജിങ്ങോടെ 5000 എംഎഎച്ച് ബാറ്ററി എന്നിവയുണ്ടാകും. എട്ട് ജിബി റാം ശേഷിയുണ്ടാകും.


64 മെഗാപിക്‌സൽ ശേഷിയുള്ള പ്രൈമറി ക്യാമറയടക്കം ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമുണ്ടാകും. എട്ട് മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ, രണ്ട് മെഗാ പിക്‌സൽ മാർകോ ഷൂട്ടർ, 16 മെഗാപിക്‌സൽ സെൽഫി ക്യാമറ എന്നിവ മോഡലിന്റെ സവിശേഷതയാണ്. ബ്ലൂടൂത്ത് വി5.2, ഡ്യൂവൽ ബാൻഡ് വൈഫൈ, വി.സി കൂളിങ്, അഞ്ച് ജിബി വെർച്ചൽ റാം എന്നിവയും ഫോണിലുണ്ടാകും. റെഗുലർ ബ്ലാക്ക് ഫിനിഷ് വേരിയൻറിനൊപ്പം ഡാഷ് യെല്ലോ, വൈറ്റ് കളർ ഒപ്ഷനുകളും ഈ മോഡലിനുണ്ടാകും.RealmeGTNeo3T may be launched in India soon

TAGS :
Next Story