Quantcast

കുറഞ്ഞ നിരക്കില്‍ കൂടുതൽ ഫീച്ചറുകൾ; റെഡ്മി നോട്ട് 11 എസ് ഉടൻ ഇന്ത്യന്‍ വിപണിയില്‍

നോട്ട് 11എസിന്റെ ഇന്ത്യൻ ലോഞ്ചിന്റെ ടീസർ റെഡ്മിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-01-24 15:46:26.0

Published:

24 Jan 2022 3:45 PM GMT

കുറഞ്ഞ നിരക്കില്‍ കൂടുതൽ ഫീച്ചറുകൾ; റെഡ്മി നോട്ട് 11 എസ് ഉടൻ ഇന്ത്യന്‍ വിപണിയില്‍
X

ഷവോമിയുടെ നോട്ട് 11 സീരീസിലുള്ള പുതിയ ഫോൺ ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്നു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളുമായാണ് റെഡ്മി നോട്ട് 11 എസ് എത്തുന്നത്. ഫെബ്രുവരി ഒൻപതിന് പുതിയ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

ഒട്ടേറെ ഫീച്ചറുകളാണ് പുതിയ ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്. ക്വാഡ് ലെൻസ് കാമറയും അമോൽഡ് ഡിസ്‌പ്ലേയുമാണ് ഇതുവരെ പുറത്തുവന്ന ഫീച്ചറുകൾ. നോട്ട് 11എസിന്റെ ഇന്ത്യൻ ലോഞ്ചിന്റെ ടീസർ റെഡ്മിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ടീസറിൽ ഫോണിന്റെ പിൻഭാഗം വ്യക്തമാണ്. ഇതിലാണ് 108 മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ക്വാഡ് കാമറയുള്ളത്. എന്നാൽ, ഫോണിൽ 5ജി സപ്പോർട്ട് ഉണ്ടാകില്ലെന്നാണ് മനസലാകുന്നത്. 4ജി കണക്ടീവിറ്റി തന്നെയായിരിക്കും ഉണ്ടാകുക.

റെഡ്മി നോട്ട് 11 എസ് ഇന്ത്യൻ വിപണിയിലെത്തിക്കുന്നതിനൊപ്പം റെഡ്മി നോട്ട് 11 സീരീസിന്റെ ആഗോള ലോഞ്ചിങ്ങും ഷവോമി പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ റെഡ്മി നോട്ട് 11 മോഡലുകൾ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ചൈനയിൽ വിജയം കണ്ട സീരീസ് ഉടൻതന്നെ ആഗോളവിപണിയിലെത്തിക്കാനാണ് ഷവോമിയുടെ നീക്കം.

Summary: Redmi Note 11S India Launch Date Set for February 9, Quad Rear Cameras Confirmed

TAGS :
Next Story