Quantcast

പുതിയ ഫോണ്‍ തകരാറിലായാല്‍ മാറ്റി നല്‍കണം, അല്ലെങ്കില്‍ വില തിരിച്ചുനല്‍കണമെന്ന് കോടതി

'തകരാറിലായ പുതിയ ഫോണ്‍ മാറ്റി നൽകാത്ത 'ആപ്പിൾ ഇന്ത്യ'യുടെ നടപടി സേവനത്തിലെ ന്യൂനതയാണ്'

MediaOne Logo

Web Desk

  • Updated:

    2021-07-29 08:54:55.0

Published:

29 July 2021 8:39 AM GMT

പുതിയ ഫോണ്‍ തകരാറിലായാല്‍ മാറ്റി നല്‍കണം, അല്ലെങ്കില്‍ വില തിരിച്ചുനല്‍കണമെന്ന് കോടതി
X

പുതുതായി വാങ്ങിയ ഫോൺ തകരാറിലായിട്ടും, മാറ്റി നൽകാൻ തയ്യാറാകാത്ത കമ്പനിക്കെതിരായി ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. മൊബൈൽ ഫോൺ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നൽകാത്ത 'ആപ്പിൾ ഇന്ത്യ'യുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ വ്യക്താക്കി.

എറണാകുളം തെങ്ങോട് സ്വദേശി ദിനേശ് കുമാർ പി.ബി സമർപ്പിച്ച പരാതിയിലാണ് പ്രസിഡണ്ട് ഡി.ബി ബിനു, മെമ്പർമാരായ വി രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവർ ചേർന്ന കമ്മീഷൻ ഉത്തരവ്. ഫോൺ നൽകിയില്ലങ്കിൽ ഫോണിന്റെ വിലയായ 70,000 രൂപയും കോടതി ചിലവും നല്‍കാനാണ് ഉത്തരവ്.

ഫോണിന്റെ ഡിസ്പ്ലേ തകരാറിലാകുകയും ഫോൺ പലപ്പോഴും പ്രവർത്തനരഹിതമാകുകയും ചെയ്തിരുന്നു. വാറന്റി കാലയളവിനുള്ളിൽ തന്നെ ഈ തകരാറ് കണ്ടതിനാൽ പുതിയ ഫോൺ നൽകണമെന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം.

ഉപഭോക്താവ് അശ്രദ്ധയോടെ ഫോൺ ഉപയോഗിച്ചതാണ് തകരാറിനു കാരണമെന്ന് എതിർകക്ഷികൾ കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു.

ഈ വാദം തള്ളിക്കളഞ്ഞ കമ്മീഷൻ, കോടതി ചെലവ് 5000 രൂപ ഉൾപ്പെടെ 30 ദിവസത്തിനകം കമ്പനിക്കാർ ഉപഭോക്താവിന് നൽകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

കേടായ മൊബൈൽ ഫോണിനു പകരം പുതിയ ഐഫോൺ നൽകണം. അല്ലെങ്കിൽ അതിന്റെ വിലയായ എഴുപതിനായിരം രൂപയും കൂടാതെ കോടതിച്ചെലവും ഉപഭോക്താവിന് നൽകണമെന്ന് കമ്മീഷൻ എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി.

TAGS :
Next Story