ഫോൺ ചാർജ് തീരുന്നതിനേക്കാൾ വേഗത്തിൽ നെറ്റ് കാലിയാകുന്നുണ്ടോ? ഈ രഹസ്യ സെറ്റിങ് മാറ്റിയാൽ ഇനി തീരില്ല...
പുതിയ മോഡൽ ഫോണുകളിൽ അനാവശ്യമായ ഡാറ്റ ചോർച്ചയും വൈഫൈയുടെ സുഗമമായ ഉപയോഗവും ഉറപ്പുവരുത്തുന്ന നിരവധി സംവിധാനങ്ങളുണ്ട്. ഈ സെറ്റിങ്സുകൾ കൃത്യമായി മനസ്സിലാക്കുകയും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുകയുമാണെങ്കിൽ വൈഫൈയുടെ സുഗമമായ ഉപയോഗവും മൊബൈൽ ഡാറ്റയുടെ ചോർച്ചയും തടഞ്ഞുവെക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും

ഫോണിൽ വൈഫൈ ഓണാണെങ്കിലും ഇന്റർനെറ്റ് വളരെ കഷ്ടിച്ച് മാത്രം പ്രവർത്തിക്കുന്ന അവസ്ഥ പലർക്കും പരിചയമുണ്ടാകും. കണക്ഷൻ ദുർബലമാകുമ്പോഴും ഫോൺ അതേ നെറ്റ്വര്ക്കിൽ തന്നെ തുടരുന്നത് വേഗത കുറയ്ക്കാനും അവശ്യമുള്ള പേജുകൾ ലോഡാകാതെ നിൽക്കാനും പലപ്പോഴും കാരണമാകാറുണ്ട്. ഇന്റർനെറ്റിന്റെ ഒച്ചിഴയും പോലുള്ള വേഗതയിൽ വിഷമിച്ചിരിക്കാൻ വരട്ടെ. ഫോണിലെ ചില വൈഫൈ ക്രമീകരണങ്ങളിൽ ഒന്ന് ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കാണാനാകുമെന്നാണ് ടെക് വിദഗ്ധരുടെ നിർദേശം.
അടുത്തിടെ പുറത്തിറങ്ങിയ പുതിയ മോഡൽ ഫോണുകളിൽ ഇത്തരത്തിൽ അനാവശ്യമായ ഡാറ്റ ചോർച്ചയും വൈഫൈയുടെ സുഗമമായ ഉപയോഗവും ഉറപ്പുവരുത്തുന്ന നിരവധി സംവിധാനങ്ങളുണ്ട്. ഈ സെറ്റിങ്സുകൾ കൃത്യമായി മനസ്സിലാക്കുകയും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുകയുമാണെങ്കിൽ വൈഫൈയുടെ സുഗമമായ ഉപയോഗവും മൊബൈൽ ഡാറ്റയുടെ ചോർച്ചയും ഒരു പരിധിവരെ തടഞ്ഞുവെക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. പ്രധാനമായും, താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുവെക്കാം.
1. വൈഫൈ കണക്ഷൻ പരിശോധിക്കുക
സേവ് ചെയ്യപ്പെട്ട നിരവധി നെറ്റ്വർക്കുകളുള്ള സ്ഥലങ്ങളിൽ ഫോൺ സ്വയം ഏതിലെങ്കിലും കണക്റ്റാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ കണക്ഷൻ സ്ലോ ആകുന്നതോടെ വൈഫൈ ക്രമീകരണങ്ങൾ തുറന്ന് നിലവിലെ നെറ്റ്വർക്ക് പരിശോധിക്കുകയും ഉപയോക്താക്കൾക്ക് ശക്തമായ മറ്റൊന്നിലേക്ക് മാറുകയും ചെയ്യാം.
2. ഓപ്പൺ വൈഫൈ ഫീച്ചർ ഓഫ് ചെയ്ത് വെക്കാം
പരിചയമില്ലാത്ത ഓപ്പൺ വൈഫൈ നെറ്റ്വർക്കുകളിലേക്ക് ഫോൺ സ്വയം കണക്റ്റാകുന്ന ഫീച്ചർ ഓഫ് ചെയ്തുവെക്കുന്നത് ഫോണിന്റെ സുരക്ഷയ്ക്കും നിയന്ത്രണത്തിനും സഹായിക്കും. അത്തരം ശൃംഖലകൾ ഒഴിവാക്കുന്നത് ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായകരമാണെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.
3. 'Switch to mobile data' ശ്രദ്ധയോടെ ഉപയോഗിക്കാം
വൈഫൈ സിഗ്നൽ മോശമാകുമ്പോൾ സ്വയം മൊബൈൽ ഡാറ്റയിലേക്ക് മാറുന്ന 'Switch to mobile data' അല്ലെങ്കിൽ 'Adaptive connectivity' തുടങ്ങിയ ഫീച്ചറുകൾ ശ്രദ്ധയോടെ വേണം ഉപയോഗിക്കാൻ. ഇത് തടസ്സമില്ലാത്ത ബ്രൗസിങ് നൽകുമെങ്കിലും പരിമിതമായ ഡാറ്റ പ്ലാനുകളുള്ളവർക്ക് വലിയ തോതിൽ ഡാറ്റ നഷ്ടമുണ്ടാക്കാം.
4. പഴയ വൈഫൈ നെറ്റ്വർക്കുകൾ 'Forget' ചെയ്യുക
ഉപയോഗമില്ലാത്ത പഴയ വൈഫൈ നെറ്റ്വർക്കുകൾ 'Forget' ചെയ്ത് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുന്നത് അബദ്ധത്തിലുള്ള കണക്ഷനുകൾ ഒഴിവാക്കാനും സഹായിച്ചേക്കും. ഇത് ഫോണിന്റെ വേഗതയും സുരക്ഷയും മെച്ചപ്പെടുത്താൻ സഹായിക്കും.
5. ബാക്ക്ഗ്രൗണ്ട് ഡാറ്റ ഉപയോഗം പരിമിതപ്പെടുത്തുക
ഏതൊക്കെ ആപ്പുകളാണ് കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നതെന്ന് ഫോൺ ക്രമീകരണങ്ങളിലൂടെ കണ്ടുപിടിക്കാനാകും. ആവശ്യമില്ലാത്ത ആപ്പുകളുടെ ബാക്ക്ഗ്രൗണ്ട് ഡാറ്റ ഉപയോഗം പരിമിതപ്പെടുത്തുന്നതും ഡാറ്റ-സേവിങ് മോഡുകൾ ഓൺ ചെയ്യുന്നതും പ്രതിമാസ ഡാറ്റ പരിധി കവിയുന്നത് തടയാൻ ഒരളവുവരെ സഹായകരമായിരിക്കും.
6. വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം
വലിയ ഫയലുകളും അപ്ഡേറ്റുകളും ഡൗൺലോഡ് ചെയ്യുന്നത് മൊബൈൽ ഡാറ്റയ്ക്ക് പകരം വിശ്വസനീയമായ വൈഫൈ ശൃംഖലകളിലേക്ക് മാറ്റുന്നതാണ് എപ്പോഴും അഭികാമ്യം. ഇത് പെട്ടെന്ന് ഡാറ്റ തീർന്നുപോകുന്ന സാഹചര്യം ഒഴിവാക്കും.
Adjust Story Font
16

