Quantcast

ഇനി ചെറിയ കളികളില്ല, വേറെ ലെവൽ! അറിയാം പബ്ജി ന്യൂ സ്റ്റേറ്റിന്റെ ഗെയിം ഫീച്ചറുകൾ

ക്രാഫ്റ്റൺ പുറത്തിറക്കുന്ന ഏറ്റവും പുതിയ ബാറ്റിൽ റോയൽ ഗെയിം, 2051 കാലഘട്ടത്തിൽ സെറ്റ് ചെയ്തിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ഗെയിം പ്ലേ ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-11 09:43:02.0

Published:

11 Nov 2021 9:38 AM GMT

ഇനി ചെറിയ കളികളില്ല, വേറെ ലെവൽ! അറിയാം പബ്ജി ന്യൂ സ്റ്റേറ്റിന്റെ ഗെയിം ഫീച്ചറുകൾ
X

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലോകത്താകമാനം ഗെയിം പ്രേമികൾക്കായി അവതരിച്ചിരിക്കുകയാണ് 'പബ്ജി ന്യൂ സ്റ്റേറ്റ്'. ക്രാഫ്റ്റൺ പുറത്തിറക്കുന്ന ഏറ്റവും പുതിയ ബാറ്റിൽ റോയൽ ഗെയിം, 2051 കാലഘട്ടത്തിൽ സെറ്റ് ചെയ്തിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ഗെയിം പ്ലേ ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്.

ഇന്ത്യയുള്‍പ്പെടെ 200ലധികം രാജ്യങ്ങളിൽ ആൻഡ്രോയിഡ്, ഐ.ഒ.എസ്, ഐ പാഡ് ഒ.എസുകളില്‍ ഗെയിം ലഭ്യമാണ്. പബ്ജിക്ക് ഇന്ത്യയില്‍ നിരോധമേര്‍പ്പെടുത്തിയതിന് ശേഷം ഇന്ത്യന്‍ വേര്‍ഷനായ 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന് ലഭിച്ച വൻ സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ന്യൂസ്റ്റേറ്റ് ലോഞ്ച് ചെയ്യുന്നത്.

പുതിയ ഗെയിം, പുതിയ ഫീച്ചറുകള്‍

മെച്ചപ്പെട്ട ഗ്രാഫിക്‌സ്, വിപുലമായ യു.ഐ ഘടകങ്ങൾ, തോക്കുകൾ, ഗെയിംപ്ലേ മോഡുകൾ, മാപ്പുകൾ എന്നിവസഹിതമാണ് പുതിയ ഗെയിം എത്തുന്നത്. 55 ലക്ഷത്തിലധികം പ്രീ- രജിസ്ട്രേഷനാണ് ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ന്യൂസ്റ്റേറ്റിന് ലഭിച്ചത്. മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌ത യൂസേഴ്സിന് വെഹിക്കിൾ സ്‌കിൻ ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് റിവാർഡുകളും ലഭിക്കും. 2051 കാലഘട്ടത്തില്‍ സെറ്റ് ചെയ്തിരിക്കുന്നതിനാല്‍, പബ്ജി അവരുടെ എറെംഗൽ മാപ്പിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭാവിയിലെ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു വിഷ്വൽ ഓവർഹോൾ ക്രാഫ്റ്റൺ എറെംഗൽ മാപ്പിന് നൽകിയിട്ടുണ്ട്.


വീടുകൾ, വാഹനങ്ങൾ, തോക്കുകൾ, കളിക്കാരുടെ വസ്ത്രങ്ങൾ തുടങ്ങിയ യു.ഐ ഘടകങ്ങൾ എല്ലാം ഫ്യൂച്ചറിസ്റ്റിക് ശൈലിയിലാണ്. ബാറ്റില്‍ റോയൽ ഗെയിമായതിനാൽ, ടീം ഡെത്ത്മാച്ച്, ഒരു പുതിയ സ്റ്റേഷൻ മാപ്പ്, എന്നിങ്ങനെ വിവിധ മോഡുകളുമുണ്ട്. പുതിയ സ്റ്റേഷൻ മാപ്പിൽ നിരവധി സ്റ്റോറേജ് ക്രേറ്റുകളും നിർത്തിയ ട്രെയിൻ കമ്പാർട്ടുമെന്റുകളും ഉൾപ്പെടുന്നു. തീവ്രമായ പോരാട്ടങ്ങൾക്ക് ശേഷം കളിക്കാർക്ക് സ്റ്റിം ഷോട്ടുകൾ ഉപയോഗിച്ച് അവരുടെ ആരോഗ്യം വീണ്ടെടുക്കാനാകും.

'ട്രങ്ക്' എന്ന പുതിയ ഗെയിംപ്ലേ ഫീച്ചറും ന്യൂ സ്റ്റേറ്റിലുണ്ട്. ആയുധങ്ങളും കവചങ്ങളും മറ്റ് സാധനങ്ങളും സംഭരിക്കാൻ പ്ലേയേഴ്സിനെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഇങ്ങനെ സംഭരിക്കുന്നവ സ്ക്വാഡ് മേറ്റ്സിനും കൈമാറാം. ഗെയിമിലെ എല്ലാ കാറുകളിലും ഇത്തരത്തിൽ ട്രങ്കുകളുണ്ടാകും. ഒരു മത്സരത്തിനിടെ പ്ലേയേഴ്സിന് ഡ്രോണുകളെ സമ്മൺ ചെയ്യാനും ഡ്രോൺ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങാനും സാധിക്കുന്ന ഫീച്ചറുകളും ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


പബ്ജി ന്യൂ സ്റ്റേറ്റ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം? സ്വകാര്യത നയം എന്തൊക്കെ?

പബ്ജി ന്യൂ സ്റ്റേറ്റ് ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ നിങ്ങളുടെ ഫോണിൽ ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ അല്ലെങ്കിൽ അതിന് ശേഷമുള്ള ഒ.എസ് അപ്ഡേറ്റും ആവശ്യമാണ്. 64 ബിറ്റ് പ്രോസസര്‍, 2 ജി.ബി അല്ലെങ്കിൽ അതിലും ഉയർന്ന റാം എന്നിവയും ആവശ്യമാണ്. ഡൗൺലോഡ് ചെയ്യുന്ന ഫയലിന്റെ വലിപ്പം ഡിവൈസിനനുസരിച്ച് വ്യത്യാസപ്പെടും.

'ബാറ്റിൽഗ്രൌണ്ട്സ് ഇന്ത്യ' ഗെയിമിൽ ഉള്ളതിന് സമാനമായ സ്വകര്യത നയങ്ങളാണ് ന്യൂസ്റ്റേറ്റും പിന്തുടരുന്നത്. പ്രായപൂർത്തിയാകാത്ത പ്ലേയേഴ്സ് മൊബൈൽ നമ്പർ വെരിഫിക്കേഷനിലൂടെ രക്ഷിതാവിന്റെ കൺസന്റ് നൽകേണ്ടതുണ്ട്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയിലെയും സിംഗപ്പൂരിലെയും സെർവറുകളിൽ സംഭരിക്കപ്പെടും. കൊറിയൻ സെർവുകളിലും ഡാറ്റ ഹോസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് ക്രാഫ്റ്റൺ നൽകുന്ന സൂചന. അതേസമയം, സ്വകാര്യതാ നയത്തിൽ ചൈനീസ് സെർവറുകളെ കുറിച്ച് പരാമർശമില്ല. പുതിയ വേർഷനിൽ ധാരാളം ബഗ്ഗുകളും മറ്റുമുള്ളതായും റിപ്പോർട്ടുകളുണ്ട്.

TAGS :
Next Story