Quantcast

ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ്; വന്‍വിലക്കുറവില്‍ വാങ്ങാം റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍

5,000 രൂപയുടെ ഡിസ്കൌണ്ടാണ് ഫ്ലിപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-30 06:29:51.0

Published:

30 Sep 2021 6:18 AM GMT

ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ്; വന്‍വിലക്കുറവില്‍ വാങ്ങാം റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍
X

ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സ്മാര്‍ട് ഫോണുകള്‍ ഉള്‍പ്പെടെയുള്ളവക്ക് കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവുമായിട്ടാണ് പതിവ് പോലെ ബിഗ് ബില്യണ്‍ ഡേയ്സിന്‍റെ വരവ്. നിങ്ങുടെ ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ബിഗ് ബില്യണ്‍ ഡേയ്സ് തുറന്നിടുന്നത്. ഈയിടെ ഇന്ത്യയില്‍ അവതരിപ്പിച്ച റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ വമ്പന്‍ ഡിസ്കൌണ്ടോടെ ഫ്ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം. ഒക്ടോബര്‍ 3നാണ് ബിഗ് ബില്യണ്‍ ഡേയ്സ് ആരംഭിക്കുന്നത്.

5,000 രൂപയുടെ ഡിസ്കൌണ്ടാണ് ഫ്ലിപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നത്. റിയല്‍മി സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും.ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, ഡിജിറ്റൽ വാലറ്റ്, അല്ലെങ്കിൽ പിന്നീട് പണമടയ്ക്കൽ ഓപ്ഷൻ എന്നിവ പ്രകാരം പ്രീ പെയ്ഡ് രീതി ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് ഫോണിൽ 5,000 രൂപയുടെ കിഴിവ് ലഭിക്കും.



റിയൽമി ജിടി മാസ്റ്റർ എഡിഷന്‍റെ ബേസിക് 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് ഇന്ത്യയിൽ 25,999 രൂപ മുതലാണ് വില. ഇത് 20,999 രൂപക്ക് ഫ്ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം. 27,999 രൂപ വില വരുന്ന 8ജിബി+ 128 ജിബി വേരിയന്‍റിന് 22,999 രൂപയിലും ലഭ്യമാകും. ൮ ജിബി+ 256 ജിബി വേരിയന്‍റിന് 29,999 രൂപയുടെ നിലവിലെ വില. ഇത് 24,999 രൂപയ്ക്കും വാങ്ങാം.

ഇതിനു പുറമെ ഫ്ലിപ്കാര്‍ട്ടില്‍ നിന്നും ആക്സിസ് ബാങ്കിന്‍റെയോ ഐ.സി.ഐ.സി.ഐ ബാങ്കിന്‍റെയോ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും. റിയൽ‌മിയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നാണ് ഫോൺ വാങ്ങുന്നതെങ്കില്‍ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇഎംഐ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് 2,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കും.


ൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ഫോണിന്‍റെ സവിശേഷതകൾ

ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന റിയൽമി ജിടി മാസ്റ്റർ എഡിഷന് 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 100 ശതമാനം ഡിസിഐ-പി 3 കവറേജ്, ഡിസി ഡിമ്മിംഗ് എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 256 ജിബി വരെയുള്ള ഇന്‍റേണല്‍ സ്റ്റോറേജ് കപ്പാസിറ്റി ഒരു മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാം. 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,300 എം.എ.എച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റിയൽമി ജിടി മാസ്റ്റർ എഡിഷനിലും വേപ്പർ ചേമ്പർ കൂളിംഗ് സംവിധാനം ഉണ്ട്.



എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്‌സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്‌സൽ സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്‌സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഈ സ്മാർട്ഫോണിലുള്ളത്. കോസ്മോസ് ബ്ലൂ, ലൂണ വൈറ്റ്, വോയേജര്‍ ഗ്രേ നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്.

TAGS :
Next Story