വെറും 75 രൂപയ്ക്ക് 26 ദിവസം കാലാവധി; പുതിയ പ്ലാനുമായി ജിയോ

കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ടെലികോം കമ്പനികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ആശ്വാസ പാക്കേജിനായി കാത്തിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2021-09-15 06:14:06.0

Published:

15 Sep 2021 6:14 AM GMT

വെറും 75 രൂപയ്ക്ക് 26 ദിവസം കാലാവധി; പുതിയ പ്ലാനുമായി ജിയോ
X

പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ ജിയോ. 75രൂപയ്ക്ക് 26 ദിവസം കാലാവധിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

75 രൂപയുടെ പ്ലാനില്‍ പരിധിയില്ലാതെ വിളിക്കാം. എന്നാല്‍ വിദേശ കോളിന് ഇത് ബാധകമല്ല. മൂന്ന് ജിബി ഡേറ്റ ഉപയോഗിക്കാം. 75 രൂപയുടെ പ്ലാനിന്റെ ഭാഗമായി പിന്‍വലിച്ച 39, 69 രൂപയുടെ പ്ലാനുകളുടെ നിരക്ക് തുച്ഛമായിരുന്നെങ്കിലും കാലാവധി 14 ദിവസം മാത്രമായിരുന്നു. 39 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം 100 എംബി ഡേറ്റ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 69 രൂപയുടെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് 500 ജിബി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും.

കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ടെലികോം കമ്പനികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ആശ്വാസ പാക്കേജിനായി കാത്തിരിക്കുകയാണ്. പല ടെലികോം കമ്പനികളും ഇതിനോടകം തന്നെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി നിരക്കുകള്‍ കൂട്ടിയിട്ടുണ്ട്. അതിനിടെയാണ് പുതിയ ഉപഭോക്താക്കളെ എത്തിക്കാനായി ജിയോ പുത്തന്‍ പ്ലാനുമായി രംഗത്തെത്തിയിരിക്കുന്നത്.

TAGS :
Next Story