Quantcast

ജിയോക്ക് വീണ്ടും തിരിച്ചടി;വിട്ടുപോയത് 93 ലക്ഷം വരിക്കാർ, എയർടെലിന് വൻ നേട്ടം

ഏറ്റവും കൂടുതൽ വരിക്കാരുള്ള റിലയൻസ് ജിയോക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 93 ലക്ഷം വരിക്കാരെയാണ്

MediaOne Logo

Web Desk

  • Published:

    1 April 2022 12:51 PM GMT

ജിയോക്ക് വീണ്ടും തിരിച്ചടി;വിട്ടുപോയത് 93 ലക്ഷം വരിക്കാർ, എയർടെലിന് വൻ നേട്ടം
X

രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലും ഡിസംബറിലുമായാണ് മിക്ക കമ്പനികളും മൊബൈൽ നിരക്കുകൾ വർധിപ്പിച്ചത്. ഇതോടെ സർവീസ് ഉപേക്ഷിക്കുന്ന വരിക്കാരുടെ എണ്ണവും കുത്തനെ കൂടി. ട്രായിയുടെ ജനുവരിയിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നത് എയർടെൽ മാത്രമാണ്.ഏറ്റവും കൂടുതൽ വരിക്കാരുള്ള റിലയൻസ് ജിയോക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 93 ലക്ഷം വരിക്കാരെയാണ്.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് ഇതിനു മുൻപ് ഡിസംബറിലാണ് വൻ തിരിച്ചടി നേരിട്ടത്. പുതിയ വരിക്കാരെ ചേർക്കുന്നതിൽ ജിയോയ്ക്ക് നേരിട്ട ആദ്യ വലിയ തിരിച്ചടിയായിരുന്നു അത്. എന്നാൽ, സെപ്റ്റംബറിലും താഴോട്ട് പോയിരുന്ന ജിയോ ഒക്ടോബറിലും നവംബറിലും വൻ തിരിച്ചുവരവും നടത്തിയിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം ജനുവരിയിൽ ജിയോയ്ക്ക് 93.22 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

എന്നാൽ, ജിയോയുടെ എതിരാളികളായ ഭാരതി എയർടെലിന് ജനുവരിയിൽ 7.14 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.54 കോടിയായി. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ 3.89 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ വി യുടെ മൊത്തം വരിക്കാരുടെ എണ്ണം 26.51 കോടിയുമായി.

ജനുവരിയിൽ 9.53 ദശലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എംഎൻപി) അപേക്ഷ സമർപ്പിച്ചു. ഡിസംബറിലെ 661.42 ദശലക്ഷത്തിൽ നിന്ന് ജനുവരിയിൽ 670.95 ദശലക്ഷമായി വർധിച്ചു.


SUMMARY : All the leading telecom companies in the country are facing a major setback. Most companies increased mobile rates in November and December last year. With this, the number of subscribers leaving the service has also increased sharply. According to Troy's January figures, Airtel was the only country to hold on to its largest subscriber base. Reliance Jio lost 93 lakh subscribers in 31 days.

TAGS :
Next Story