Quantcast

സാംസങ് ഗാലക്സി എം 52 സെപ്തംബർ 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ഗാലക്‌സി M51യുടെ 5G-യുടെ അപ്ഗ്രഡേഷൻ ആയിരിക്കും ഈ ഫോൺ

MediaOne Logo

Web Desk

  • Published:

    21 Sep 2021 8:24 AM GMT

സാംസങ് ഗാലക്സി എം 52 സെപ്തംബർ 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും
X

സാംസങ് ഗാലക്സി എം52 5G സെപ്തംബര്‍ 28 ന് ഇന്ത്യയിൽ അവതരിപ്പിക്കും. നേരത്തെ സെപ്തംബര്‍ 19നായിരുന്നു ലോഞ്ചിംഗ് തീരുമാനിച്ചിരുന്നത്. പീന്നീട് ലോഞ്ചിംഗ് നീട്ടിവയ്ക്കുകയായിരുന്നു. 28ന് ഉച്ചക്ക് 12നായിരിക്കും പുതിയ 5 ജി ഫോണ്‍ അവതരിപ്പിക്കുക. ഗാലക്‌സി M51യുടെ 5G-യുടെ അപ്ഗ്രഡേഷൻ ആയിരിക്കും ഈ ഫോൺ.


ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി പ്രോസസറുമായാണ് സാംസങ് ഗാലക്‌സി എം 52 5 ജി വിപണിയിലെത്തുന്നത്. ബ്ലാക്ക്,ബ്ലൂ, വൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 64 എംപി പ്രൈമറി ക്യാമറ, 12 എംപി അള്‍ട്രാവൈഡ് സ്നാപ്പര്‍, 5 എംപി മാക്രോ ഷൂട്ടര്‍ എന്നിവ എം52വില്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്‌നാപ്ഡ്രാഗൺ 778 ജി ചിപ്‌സെറ്റാണ് ഫോണിനുള്ളത്. 5,000 എംഎഎച്ച് ബാറ്ററി കരുത്തുമായാണ് എം52 എത്തുന്നത്.

ആമസോണിന് പുറമെ, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോറിലും ഈ സ്മാർട്ഫോണ്‍ ലഭ്യമാകും. 32,829 രൂപ വരെയാണ് എം 52വിന് വില പ്രതീക്ഷിക്കുന്നത്.





TAGS :
Next Story