Quantcast

'ഇമോജികളല്ല സ്റ്റിക്കറുകളും റിയാക്ഷനാക്കാം': വാട്സ്ആപ്പിലെത്തുന്ന പുതിയ ഫീച്ചർ ഇങ്ങനെ...

അടിക്കടി പുതുമ കൊണ്ടുവരികയാണ് വാട്സ്ആപ്പ്. നിലവിലുള്ള ഫീച്ചറുകളിൽ മാറ്റം വരുത്തിയും പുതിയത് അവതരിപ്പിച്ചും ഉപയോക്താക്കളെ പിടിച്ചിരുത്തുന്നു

MediaOne Logo

Web Desk

  • Published:

    28 April 2025 11:05 AM IST

ഇമോജികളല്ല സ്റ്റിക്കറുകളും റിയാക്ഷനാക്കാം: വാട്സ്ആപ്പിലെത്തുന്ന പുതിയ ഫീച്ചർ ഇങ്ങനെ...
X

ന്യൂയോർക്ക്: മെസേജുകള്‍ക്ക് എളുപ്പത്തിലുള്ള മറുപടി എന്ന നിലയ്ക്കാണ് ഇമോജികൾ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ആയിരം ടെക്സ്റ്റുകൾക്ക് ഒരു ഇമോജി എന്ന നിലയിലായിരുന്നു ഉപയോക്താക്കള്‍ ഇതിനെ കണ്ടിരുന്നത്. 2024ലാണ് ഇമോജി റിയാക്ഷനുകൾ വാട്‌സ്ആപ്പിലെത്തുന്നത്.

ഒരൊറ്റ ഇമോജിയിലൂടെ മറുപടി ഗംഭീരമാക്കാനാകും. സ്റ്റിക്കറുകളും ഇത്തരത്തിലുള്ളതായിരുന്നു. സിനിമയില്‍ നിന്നോ മറ്റോ വരുന്ന ഹിറ്റ് മീമുകള്‍ ഇങ്ങനെ ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. ഇമോജികളില്‍ നിന്ന് വ്യത്യസ്തമായി, കൂടുതല്‍ വ്യക്തിപരമായ രീതിയില്‍ സന്ദേശങ്ങളോട് പ്രതികരിക്കാന്‍ സ്റ്റിക്കറുകള്‍ക്ക് കഴിയുമായിരുന്നു. ഇപ്പോഴിതാ ഈ ഇമോജികളിലേക്ക് സ്റ്റിക്കറിനെയും കൊണ്ടുവരുന്നു. ഇതാണ് വാട്‌സ്ആപ്പിലെത്തുന്ന പുതിയ ഫീച്ചർ.

ഇൻസ്റ്റഗ്രാമിൽ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. എന്നാലത് ഐഒഎസ് ഉപയോക്താക്കളിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ആൻഡ്രോയിഡിലും ഐഒഎസിലും വാട്സ്ആപ്പിലെ ഈ സ്റ്റിക്കർ ഫീച്ചർ ലഭിക്കുമെന്നാണ്. നേരത്തെ ഇമോജികളിലേക്ക് ഈ സ്റ്റിക്കറിനെ കൊണ്ടുവരാൻ കഴിയില്ലായിരുന്നു.


എന്നാൽ പുതിയ ഫീച്ചർപ്രകാരം സ്റ്റിക്കറുകളും ഇമോജി സെക്ഷനുകളിലേക്ക് എത്തും. തേർഡ് പാർട്ടി ആപ്ലിക്കേഷൻ ഉപയോഗിച്ച് മുമ്പ് ചെയ്തിരുന്നതുൾപ്പെടെ ഉപയോക്താവിന് താത്പര്യമുള്ള ഏത് സ്റ്റിക്കറുകളെയും ഇത്തരത്തിൽ കൊണ്ടുവരാൻ സാധിക്കും. ടെക്‌സ്റ്റ് സന്ദേശങ്ങള്‍ക്കും മീഡിയക്കും സ്റ്റിക്കര്‍ ഉപയോഗിച്ച് റിയാക്ഷന്‍ അയക്കാം. നിലവില്‍ സ്റ്റിക്കര്‍ റിയാക്ഷന്‍ ഫീച്ചര്‍ പണിപ്പുരയിലാണ്. വാട്‌സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചറും വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ വരുന്നതോടെ പ്രത്യേകിച്ച് ഗ്രൂപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരവും 'എന്‍ഗേജിങും' ആകും.

അതേസമയം അടിക്കടി പുതുമ കൊണ്ടുവരികയാണ് വാട്‌സ്ആപ്പ്. നിലവിലുള്ള ഫീച്ചറുകളിൽ മാറ്റം വരുത്തിയും പുതിയത് അവതരിപ്പിച്ചും ഉപയോക്താക്കളെ പിടിച്ചിരിത്തുകയാണ് കമ്പനി. ചാറ്റുകൾ കൂടുതൽ സ്വകാര്യമാക്കുന്ന ഫീച്ചറാണ് ഏറ്റവും പുതിയതെന്ന പേരില്‍ നേരത്തെ വന്നത്. അയക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള ഫീച്ചറായിരുന്നു ഇത്. അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി എന്നതാണ് ഫീച്ചറിന്റെ പേര്.

വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം,ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇതിനിടെ ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ മ്യൂസിക് ചേർക്കാനാവുന്ന ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുകയുണ്ടായി. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഫീച്ചറുകള്‍ ലഭ്യമാണ്.

TAGS :
Next Story