Quantcast

ടാറ്റ ഇനി ഐഫോൺ നിർമിക്കും; ബംഗളൂരുവിലെ പ്ലാന്റ് ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ

ആപ്പിളിന്റെ തായ്‌വാൻ വിതരണക്കാരായ വിസ്‌ട്രോൺ കോർപറേഷന്റെ ഫാക്ടറിയാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്

MediaOne Logo

Web Desk

  • Published:

    10 Jan 2023 4:30 PM GMT

ടാറ്റ ഇനി ഐഫോൺ നിർമിക്കും; ബംഗളൂരുവിലെ പ്ലാന്റ് ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ
X

ബംഗളൂരു: ഇന്ത്യയിലെ ഐഫോൺ പ്ലാന്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ബംഗളൂരുവിലുള്ള പ്ലാന്റാണ് ടാറ്റ സ്വന്തമാക്കുന്നത്. രാജ്യത്തെ ഇലക്ട്രോണിക് നിർമാണരംഗത്ത് വൻ കുതിച്ചുചാട്ടത്തിനായിരിക്കും ഇത് വഴിതുറക്കുകയെന്ന് ടാറ്റ കൺസൾട്ടൻസി സർവിസസ് ലിമിറ്റഡ് ഓപറേറ്റിങ് തലവൻ എൻ. ഗണപതി സുബ്രമണ്യം പറഞ്ഞു.

ആപ്പിളിന്റെ തായ്‌വാൻ വിതരണക്കാരായ വിസ്‌ട്രോൺ കോർപറേഷനാണ് ബംഗളൂരുവിലെ ഫാക്ടറി നടത്തുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഐഫോൺ ഭാഗങ്ങൾ എത്തിച്ചാണ് ഇന്ത്യൻ വിപണിയിലേക്കുള്ള ഫോണുകൾ ഫാക്ടറിയിൽ വച്ച് നിർമിക്കുന്നത്. മാർച്ചിനുള്ളിൽ പ്ലാന്റ് സ്വന്തമാക്കാനാണ് ചർച്ചകൾ നടക്കുന്നത്.

പ്ലാന്റ് ഏറ്റെടുക്കുന്ന ചർച്ചയുടെ ഭാഗമല്ലെങ്കിലും ഇന്ത്യയ്ക്ക് വളരെ വലിയ അനുഗ്രഹമാകാൻ പോകുന്നതാകും ഈ നീക്കമെന്നാണ് തന്റെ വിലയിരുത്തലെന്ന് ഗണപതി സുബ്രമണ്യം പറഞ്ഞു. ഇലക്ട്രോണിക്‌സ്, മൈക്രോ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ഉൽപാദിപ്പിക്കാനുള്ള വലിയ അവസരമായിരിക്കും ഇതുവഴി തുറക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. ബ്ലൂംബെർഗ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് കരാറിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

വിസ്‌ട്രോണിന്റെ ഇന്ത്യയിലെ ഏക ഐഫോൺ പ്ലാന്റാണ് ടാറ്റ ഏറ്റെടുക്കാനിരിക്കുന്നത്. വിസ്‌ട്രോണിനു പുറമെ ഫോക്‌സോൺ, പെഗാട്രോൺ കോർപറേഷൻ എന്നീ തായ്‌വാൻ കമ്പനികളാണ് ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്നത്. ടാറ്റ ഐഫോൺ ഉൽപാദിപ്പിക്കുകയാണെങ്കിൽ ഇനിയും കുറഞ്ഞ വിലയ്ക്ക് ആപ്പിൾ ഉപകരണങ്ങൾ ഇന്ത്യൻ വിപണിയിൽനിന്ന് വാങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Summary: Tata to start manufacturing iPhones in India, plans to acquireTaiwan's Wistron Corp. Karnataka factory

TAGS :
Next Story