Quantcast

ഡിജിറ്റൽ പേയ്‌മെന്റ്‌സിന് യുപിഐ ആപ്പുമായി ടാറ്റ ഗ്രൂപ്പ്‌

നാഷണൽ പേയ്മന്റ്‌സ് കോർപ്പറേഷന് ടാറ്റ നൽകിയ അപേക്ഷ പരിഗണിക്കുന്നത് അന്തിമഘട്ടത്തിലാണ്.

MediaOne Logo

Web Desk

  • Published:

    18 March 2022 8:19 PM IST

ഡിജിറ്റൽ പേയ്‌മെന്റ്‌സിന് യുപിഐ ആപ്പുമായി ടാറ്റ ഗ്രൂപ്പ്‌
X

ജിപേയും പേടിഎമ്മും ഫോൺപേയുമെല്ലാം അടക്കിവാഴുന്ന യുപിഐ യുദ്ധത്തിലേക്ക് നൂറ്റാണ്ട് പഴക്കമുള്ള ഒരു എതിരാളി വരുന്നു- ടാറ്റ.

ഡിജിറ്റൽ പേയ്മന്റ് സംവിധാനം ആരംഭിക്കുവാൻ ടാറ്റ, നാഷണൽ പേയ്മന്റ്‌സ് കോർപ്പറേഷന് (എൻപിസിഐ-NPCI) നൽകിയ അപേക്ഷ പരിഗണിക്കുന്നത് അന്തിമഘട്ടത്തിലാണ്.

ഇന്റർനെറ്റ് മേഖലയിൽ ചുവടുറപ്പിക്കാനുള്ള ടാറ്റയുടെ നീക്കത്തിന്റെ ഭാഗമായാണ് യുപിഐ പേയ്‌മെന്റ് ആപ്പ് അവതരിപ്പിക്കുന്നത്. ടാറ്റ ഡിജിറ്റൽ എന്ന കമ്പനിക്ക് കീഴിലായിരിക്കും ആപ്പ്. എന്നാൽ ആപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

ബാങ്കിങ് കമ്പനി അല്ലാത്തത് കൊണ്ട് മറ്റു ബാങ്കുകളുമായി സഹകരിച്ചായിരിക്കും ആപ്പിന്റെ പ്രവർത്തനം. ഗൂഗിൾ പേയും ഫോൺ പേയുമെല്ലാം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഐസിഐസി ബാങ്കുമായാണ് നിലവിൽ ടാറ്റ കരാറിൽ ഏർപ്പെടാൻ ശ്രമിക്കുന്നത്. എന്നാൽ അത് കൂടാതെ കൂടുതൽ ബാങ്കുകളുമായി കരാറിലെത്താൻ ശ്രമിക്കുന്നുണ്ടെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്.

അടുത്തമാസം ആപ്പ് ഉപഭോക്താക്കളിൽ എത്തിക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. ബാങ്കിങ് ആപ്പുകൾക്ക് പുറമേ ഫോൺപേ, ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ കൂടാതെ വാട്‌സാപ്പ് പേ എന്നിവയാണ് നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യുപിഐ ആപ്പുകൾ.

Summary: Tata Group to start UPI App For Digital Payments

TAGS :
Next Story