എസ്കലേറ്ററുകളുടെ വശങ്ങളിലുള്ള ബ്രഷുകൾ ഷൂ വൃത്തിയാക്കാനുള്ളതല്ല; പിന്നില്‍ പല കാരണങ്ങളുണ്ട്...
ഈ ബ്രഷുകള്‍ സാധാരണയായി നൈലോണ്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്

എസ്കലേറ്റര്‍
ലിഫ്റ്റ് പോലെ സാധാരണയായി തുടങ്ങി എസ്കലേറ്ററുകളും. മാളുകളില്‍ മാത്രമല്ല, പല സ്ഥാപനങ്ങളിലും റയില്‍വെ സ്റ്റേഷനുകളിലുമെല്ലാം എസ്കലേറ്ററുകള്‍ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. എസ്കലേറ്ററുകളുടെ വശങ്ങളിലുള്ള ബ്രഷുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. അവ ഉപയോഗിച്ച് പലരും പലതവണ ഷൂസ് വൃത്തിയാക്കിയിട്ടുണ്ടാകും. എന്നാല്‍ ഷൂ വൃത്തിയാക്കാനുള്ളതല്ല ഈ ബ്രഷുകള്‍. അതിനു പിന്നില്‍ പല കാരണങ്ങളുണ്ട്.
ഈ ബ്രഷുകള്‍ സാധാരണയായി നൈലോണ്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. എല്ലാ എസ്കലേറ്ററുകളിലും ഇതു കാണാം. ചലിക്കുന്ന കോണിപ്പടികൾക്കും റെയിലിംഗിനും ഇടയിൽ വസ്ത്രങ്ങൾ, ഷൂസ്, ഷൂലേസുകൾ എന്നിവ അകപ്പെടാതിരിക്കാനാണ് 'സേഫ്റ്റി ബ്രഷുകൾ' എന്ന് വിശേഷിപ്പിക്കുന്ന അവ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ ചില മാനസിക വിദഗ്ധര്‍ ഈ ബ്രഷുകളെ മനശാസ്ത്രവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഒരാള്‍ക്ക് അവരുടെ വസ്ത്രത്തിലോ കാലിലോ ബ്രഷ് ഉരസുമ്പോള്‍ അവിടെ നിന്ന് അകന്നുപോകാന്‍ സാധിക്കും. അതുകൊണ്ടാണ് വസ്ത്രങ്ങളും ഷാളുകളും കുടുങ്ങാന്‍ സാധ്യതയുള്ള വശങ്ങളില്‍ അവ സ്ഥാപിച്ചിരിക്കുന്നത്. "എസ്‌കലേറ്റർ അപകടങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ആളുകൾ വശങ്ങളിൽ വളരെ അടുത്ത് നിൽക്കുമ്പോൾ അവരുടെ വസ്ത്രങ്ങളും ബാഗുകളും അതിൽ കുടുങ്ങിപ്പോകുന്നതാണ്." ബ്രഷുകള്‍ ഘടിപ്പിക്കുന്നതിനെക്കുറിച്ച് ടിക്‌ടോക്ക് അക്കൗണ്ട് 'അൺടോൾഡ് ഫാക്‌ട്‌സ്' പറഞ്ഞത് ഇപ്രകാരമാണ്.
ഇതിനു പിന്നാലെ പലരും തങ്ങളുടെ എസ്കലേറ്റര്‍ അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് രംഗത്തെത്തി. ''അടുത്തിടെയാണ് എസ്കലേറ്ററിൽ പാവാട കുടുങ്ങിയ ഒരു സ്ത്രീയെ എന്‍റെ ഭർത്താവ് സഹായിച്ചത്," ഒരു ഉപയോക്താവ് എഴുതി. ഇക്കാരണങ്ങളാല്‍ ഈ ബ്രഷുകളെ പാവാട ഡിഫ്ലെക്ടറുകൾ എന്നും വിളിക്കുന്നു.
Adjust Story Font
16

