Quantcast

യുപിഐ ഇടപാടുകൾ ഇനി ക്രെഡിറ്റ്കാർഡ് ഉപയോഗിച്ചും നടത്താം

പ്രമുഖ പൊതുമേഖല ബാങ്കുകളായ , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കൾക്കാണ് ഇത് ആദ്യം പ്രയോജനപ്പെടുത്താനാവുക

MediaOne Logo

Web Desk

  • Published:

    21 Sep 2022 11:06 AM GMT

യുപിഐ ഇടപാടുകൾ ഇനി ക്രെഡിറ്റ്കാർഡ് ഉപയോഗിച്ചും നടത്താം
X

ന്യൂഡൽഹി: യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) നെറ്റ് വർക്കിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് റിസർവ് ബാങ്ക് പുറത്തിറക്കി. പ്രമുഖ പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കൾക്കാണ് ഇത് ആദ്യം പ്രയോജനപ്പെടുത്താനാവുക. ഇവർക്ക് യുപിഐ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് പണമിടപാടുകൾ നിർവഹിക്കാം.

നിലവിൽ ഡെബിറ്റ് കാർഡുകളെയും ബാങ്ക് അക്കൗണ്ടുകളെയുമാണ് യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. റുപേ ക്രെഡിറ്റ് കാർഡുകളെ യുപിഐയുമായി ബന്ധിപ്പിച്ചതോടെ, വായ്പ വളർച്ച ഉണ്ടാവുമെന്നാണ് വിദഗ്ധർ പറയുന്നത്. ക്യൂആർ കോഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പണമിടപാടുകൾ നടക്കുകയെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ അറിയിച്ചു.

വിർച്വൽ പേയ്മെന്റ് അഡ്രസുമായാണ് റുപേ ക്രെഡിറ്റ് കാർഡുകളെ ബന്ധിപ്പിക്കുക. വിർച്വൽ പേയ്മെന്റ് അഡ്രസിനെയാണ് യുപിഐ ഐഡി എന്ന് പറയുന്നത്. ഇത് സുരക്ഷിതമായി പണമിടപാട് നടത്താൻ സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

TAGS :
Next Story