ഒന്നരക്കോടി തരാം..മുഖം തരാമോ..? വിചിത്രമായ ഓഫറുമായി റോബോട്ട് നിർമാണ കമ്പനി
ദയാശീലനും സൽഗുണനുമെന്ന് തോന്നിക്കുന്ന മുഖമാണ് തങ്ങൾക്ക് വേണ്ടതെന്ന നിബന്ധനയും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്.

നിങ്ങളുടെ മുഖത്തിന്‍റെ ആജീവനാന്ത അവകാശം നല്‍കുകയാണെങ്കില്‍ രണ്ട് ലക്ഷം ഡോളര്‍ (ഒന്നര കോടിയോളം) വാഗ്ദാനം ചെയ്ത് പ്രമുഖ റോബോട്ട് നിര്‍മാണകമ്പനി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോമോബോട്ട് എന്ന റോബോട്ടിക്സ് കമ്പനിയാണ് അവരുടെ ഹ്യുമനോയ്ഡ് റോബോട്ട് അസിസ്റ്റന്‍റിന് വേണ്ടി മുഖത്തെ തേടുന്നത്.
ദയാശീലനും സൽഗുണനുമെന്ന് തോന്നിക്കുന്ന മുഖമാണ് തങ്ങൾക്ക് വേണ്ടതെന്ന നിബന്ധനയും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്. ഏത് പ്രായത്തിലുമുള്ള പുരുഷൻമാർക്കും സ്ത്രീകള്‍ക്കും ഇതിനായി അപേക്ഷിക്കാം. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ കഴിയുന്നവരില്‍ നിന്ന് മറുപടിക്കായി കാത്തിരിക്കുകയാണ് കമ്പനി.
ഹ്യുമനോയ്ഡ് റോബോട്ടുകൾക്ക് പേരുകേട്ട കമ്പനിയാണ് പ്രോമോബോട്ട്. ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും ജോലി ചെയ്യുന്ന റോബോട്ടിനെ നിര്‍മിക്കാനാണ് മുഖം ആവശ്യം. ദിവസേന ആയിരക്കണക്കിന് ആളുകളുമായി ഇടപഴകുന്നതും അവരെ സഹായിക്കുന്നതുമായ റോബോട്ടുകളെ 2023ഓടെ വടക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലുമുള്ള വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും റീട്ടെയിൽ സ്റ്റോറുകളിലും വിന്യസിക്കാനാണ് പദ്ധതി.
അഡ്‌മിനിസ്‌ട്രേറ്റർമാർ, പ്രൊമോട്ടർമാർ, കൺസൾട്ടന്റുകൾ, ഗൈഡുകൾ, സഹായികൾ തുടങ്ങി നിരവധി റോളുകളിൽ പ്രവർത്തിക്കുന്ന റോബോട്ടുകളെ കമ്പനി ഇതിനോടകം നിര്‍മിച്ചിട്ടുണ്ട്. 43ഓളം രാജ്യങ്ങളിലായാണ് അവ ഉപയോഗത്തിലുള്ളത്.
US robot-maker offers ₹1.5cr to anyone willing to give them rights to their face
Adjust Story Font
16

