ഇനി തേർഡ് പാർട്ടി ആപ്ലിക്കേഷൻ വേണ്ട; കാത്തിരുന്ന ഫീച്ചർ വാട്‌സ്ആപ്പിലേക്ക്...
ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള സൗകര്യവും ഉണ്ടായിരിക്കും

വാഷിങ്ടണ്‍: 17 വർഷത്തെ കാത്തിരിപ്പിന് ശേഷം 'ഷെഡ്യൂൾഡ് മെസേജസ്' ഫീച്ചര്‍ വാട്സ്ആപ്പിലേക്ക്. സന്ദേശങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കി നിശ്ചിത സമയത്തോ തിയതിയിലോ വാട്സ്ആപ്പ് തന്നെ അയക്കുന്ന സംവിധാനമാണിത്. ജന്മദിനാശംസയോ, പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തലുകളോ അടക്കമുളളവ കൃത്യമായ സമയത്ത് സ്വീകർത്താവിന് ലഭിക്കുന്നു എന്ന് ഈ ഫീച്ചർ ഉറപ്പാക്കും.
അയയ്ക്കുന്നതിന് മുൻപ് ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള സൗകര്യവും ഉണ്ടായിരിക്കും. ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ മറ്റ് മെസ്സേജിംഗ് ആപ്പുകളില്‍ നേരത്തെ ഇങ്ങനെയൊരു ഫീച്ചര്‍ ലഭ്യമാണ്.
നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായുള്ള ഐഒഎസ് ബീറ്റാ വേര്‍ഷനില്‍ (26.7.10.72)ല പരീക്ഷണാടിസ്ഥാനത്തില്‍ ഈ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകാതെ ആന്‍ഡ്രോയിഡ് ഉള്‍പ്പെടെയുള്ള മറ്റു പ്ലാറ്റ്‌ഫോമുകളിലും എത്തും. അതേസമയം ഫീച്ചറിനെക്കുറിച്ച് വാട്‌സ്ആപ്പ്, ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല. നിലവില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി ഈ ഫീച്ചര്‍ കൊണ്ടുവരാമെങ്കിലും പ്രൈവസി പ്രശ്നം കാരണം സ്വന്തം റിസ്കിലായിരുന്നു ഉപയോഗിച്ചിരുന്നത്. വാട്‌സ്ആപ്പില്‍ തന്നെ ഈ സൗകര്യം ലഭ്യമാകുന്നതോടെ കൂടുതല്‍ സുരക്ഷിതവും എളുപ്പവുമായ രീതിയില്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനാകും.
ഉപയോക്താവ് ഒരു സന്ദേശം ഷെഡ്യൂൾ ചെയ്താൽ നിശ്ചിത തീയതിയും സമയവും ആകുന്നതുവരെ അത് ക്യൂവിൽ നിലനിൽക്കും. ഉപയോക്താക്കൾക്ക് ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ സ്‌ക്രീനിൽ കാണാനും കഴിയും. അത് എപ്പോള്‍ വേണമെങ്കിലും എഡിറ്റ് ചെയ്യാം. ആര്‍ക്കാണോ അയക്കപ്പെടുന്നത് അയാള്‍ക്ക് ഇതെക്കുറിച്ച് ഒന്നും അറിയാന്‍ പറ്റില്ല.
Adjust Story Font
16

