Quantcast

നിങ്ങളുടെ കയ്യിലുള്ളത് ഈ മോഡൽ ഫോണാണോ? എന്നാൽ പുതുവർഷം മുതൽ വാട്‌സ്ആപ്പ് കിട്ടില്ല

ആപ്പിൾ, സാംസങ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മോഡലുകളിലുൾപ്പെടെ വാട്‌സ്ആപ്പ് അതിന്റെ സേവനം അവസാനിപ്പിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-12-27 16:05:33.0

Published:

27 Dec 2022 3:46 PM GMT

നിങ്ങളുടെ കയ്യിലുള്ളത് ഈ മോഡൽ ഫോണാണോ? എന്നാൽ പുതുവർഷം മുതൽ വാട്‌സ്ആപ്പ് കിട്ടില്ല
X

പുതുവർഷത്തിൽ പുതിയ നീക്കവുമായി വാട്‌സ്ആപ്പ്. വിവിധ കമ്പനികളുടെ ചില മോഡൽ ഫോണുകളിൽ സേവനം അവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. 49 ഫോണുകളുടെ പട്ടിക് പുറത്തുവിട്ടു. ഡിസംബർ 31 മുതൽ ഈ ഫോണുകളിൽ വാട്‌സ് ആപ്പ് ഉപയോഗിക്കാൻ ആവില്ല. ആൻഡ്രോയിഡ് ഫോണുകളും ഏതാനും ഐഫോൺ മോഡലുകളിലും ഇതിലുണ്ട്. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളാണ് ഇവയിൽ മിക്കതും.

ആപ്പിൾ, സാംസങ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മോഡലുകളിലുൾപ്പെടെ വാട്‌സ്ആപ്പ് അതിന്റെ സേവനം അവസാനിപ്പിക്കുന്നുണ്ട്. സുരക്ഷ അപഡേറ്റുകൾ ഇല്ലാത്തത് കൊണ്ടാണ് പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മോഡലുകളിൽ നിന്ന് സേവനം പിൻവലിക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്.

' ഫോണുകളുടെ ടെക്‌നോളജിയും സോഫ്റ്റ്വെയറും ഇടയ്ക്കിടെ മാറുന്നു, അതിനാൽ ഞങ്ങൾ പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ ഞങ്ങൾ പതിവായി അവലോകനം ചെയ്യുകയും അപ്ഡേറ്റുകൾ നടത്തുകയും ചെയ്യുന്നുണ്ട്,' വാട്ട്സ്ആപ്പ് വ്യക്തമാക്കി. എല്ലാ വർഷാവസാനത്തിലും സമാനമായി കമ്പനി ചില ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാറുണ്ട്.

വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന മോഡലുകൾ

ആപ്പിൾ ഐഫോൺ 5 , ആപ്പിൾ ഐഫോൺ 5c. ആൻഡ്രോയിഡിൽ ആർക്കോസ് 53 പ്ലാറ്റിനം, ഗ്രാൻഡ് എസ് ഫ്‌ലെക്‌സ് ZTE ,ഗ്രാൻഡ് എക്‌സ് ക്വാഡ് V987 ZTE ,എച്ച്ടിസി ഡിസയർ 500 ,ഹുവായ് അസെൻഡ് ഡി ,Huawei Ascend D1 ,Huawei Ascend D2 ,Huawei Ascend G740 ,Huawei Ascend Mate ,Huawei Ascend P1, ക്വാഡ് എക്‌സ്എൽ ,ലെനോവോ A820 , LG Enact ,എൽജി ലൂസിഡ് 2 ,LG Optimus 4X HD ,LG Optimus F3 ,LG Optimus F3Q ,LG Optimus F5 ,LG Optimus F6 ,LG Optimus F7 ,LG Optimus L2 II ,LG Optimus L3 II ,LG Optimus L3 II ഡ്യുവൽ ,LG Optimus L4 II ,LG Optimus L4 II ഡ്യുവൽ ,LG Optimus L5 ,എൽജി ഒപ്റ്റിമസ് എൽ5 ഡ്യുവൽ ,LG Optimus L5 II ,എൽജി ഒപ്റ്റിമസ് എൽ7 ,LG Optimus L7 II ,LG Optimus L7 II ഡ്യുവൽ ,LG Optimus Nitro HD ,മെമ്മോ ZTE V956 ,Samsung Galaxy Ace 2 ,Samsung Galaxy Core ,Samsung Galaxy S2 ,Samsung Galaxy S3 മിനി ,Samsung Galaxy Trend II ,Samsung Galaxy Trend Lite ,Samsung Galaxy Xcover 2 ,സോണി എക്‌സ്പീരിയ ആർക്ക് എസ് ,സോണി എക്‌സ്പീരിയ മിറോ ,സോണി എക്‌സ്പീരിയ നിയോ എൽ ,വിക്കോ സിങ്ക് 5,വിക്കോ ഡാർക്ക് നൈറ്റ് ZT

TAGS :
Next Story