Quantcast

ഫേസ്ബുക്കിൽ കൂടുതലാര്? അമ്മാവന്മാരോ പിള്ളേരോ... പ്യൂ റിസർച്ച് പഠനം

ഗൂഗിളിന്റെ യൂട്യൂബാണ് 2022ൽ കൂടുതൽ കൗമാരക്കാർ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം

MediaOne Logo

Web Desk

  • Published:

    14 Aug 2022 4:51 AM GMT

ഫേസ്ബുക്കിൽ കൂടുതലാര്? അമ്മാവന്മാരോ പിള്ളേരോ... പ്യൂ റിസർച്ച് പഠനം
X

ലോകത്തുടനീളം പ്രചാരം നേടിയ ഫേസ്ബുക്ക് ഉപയോഗത്തിൽ നിന്ന് ഏറെ കൗമാരക്കാർ പിന്മാറിയതായി വ്യക്തമാക്കുന്ന പഠനം പുറത്ത്. പ്യൂ റിസർച്ച് സെൻററാണ് കൗതുകകരമായ ഈ പഠനം നടത്തിയിരിക്കുന്നത്. 13 മുതൽ 17 വരെ പ്രായമുള്ളവരിൽ 71 ശതമാനം പേർ 2014-15 കാലയളവിൽ എഫ്.ബി ഉപയോഗിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 32 ശതമാനമായിരിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ കൗമാരക്കാർക്കിടയിൽ നടത്തിയ പഠനത്തിലാണ് സക്കർബർഗിന് നിരാശ നൽകുന്ന കണ്ടെത്തലുണ്ടായിരിക്കുന്നത്.


അതേസമയം, ചൈനീസ് വീഡിയോ പ്ലാറ്റഫോമായ ടിക്‌ടോക് വൻ ജനപ്രീതിയാണ് നേടുന്നത്. 67 ശതമാനം കൗമരക്കാർ ചിലപ്പോഴെങ്കിലും ടിക്‌ടോക് ഉപയോഗിക്കുമ്പോൾ 16 ശതമാനം ആപ്പിന്റെ നിരന്തര പ്രായോക്താക്കളാണ്. ഗൂഗിളിന്റെ യൂട്യൂബാണ് 2022ൽ കൂടുതൽ കൗമാരക്കാർ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം. 95 ശതമാനമാണ് യൂട്യൂബ് ഉപയോഗിക്കുന്ന കൗമാരക്കാർ.


ടിക്‌ടോകിന് പിറകെയാണ് ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ് എന്നിവയുടെ ഉപഭോക്താക്കളുടെ എണ്ണം. പത്ത് കൗമാരക്കാരിൽ ആറു പേർ ഇവ ഉപയോഗിക്കുന്നുവെന്നാണ് പഠനം പറയുന്നത്. പിന്നീടാണ് 32 ശതമാനം ഉപഭോക്താക്കളുമായി ഫേസ്ബുക്കുള്ളത്. ട്വിറ്റർ, ട്വിച്ച്, വാട്‌സ്ആപ്പ്, റെഡ്ഡിറ്റ്, ടംബ്ലർ എന്നിവക്ക് കുറഞ്ഞ ഉപഭോക്താക്കളാണുള്ളതെന്നും പ്യൂ റിസർച്ച് പഠനം വ്യക്തമാക്കുന്നു.


കൗമാരക്കാരെ ആകർഷിക്കാനും വരുമാനം വർധിപ്പിക്കാനുമായി തന്റെ പ്ലാറ്റ്‌ഫോമുകളെ ടിക്‌ടോക് പോലെയാക്കാനുള്ള പരിശ്രമത്തിലാണ് സക്കർബർഗും ടീമും. നിലവിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സ്‌റ്റോറികളേക്കാൾ ഇൻറസ്റ്റഗ്രാം റീൽസിനാണ് കൂടുതൽ വാർഷിക വരുമാനമുള്ളത്. ഒരു ബില്യൺ ഡോളറാണ് ഇതുവഴിയുടെ പരസ്യങ്ങളുടെ വാർഷിക വരുമാന നിരക്ക്.

Who is more on Facebook? Uncles or sons... Pew Research study

TAGS :
Next Story