Quantcast

കയ്യിൽ പണമുണ്ട്, പക്ഷെ വാങ്ങാൻ PS5 ഇല്ല! വിപണിയിലെ ഈ മാറ്റങ്ങൾ നിർബന്ധമായും അറിയുക!

ഗെയിമിംഗ് കൺസോളുകളുടെ വിപണിയിൽ ആ​ഗോളതലത്തിൽ നിലവിലുള്ള ഈ കടുത്ത ക്ഷാമത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്

MediaOne Logo
കയ്യിൽ പണമുണ്ട്, പക്ഷെ വാങ്ങാൻ PS5 ഇല്ല! വിപണിയിലെ ഈ മാറ്റങ്ങൾ നിർബന്ധമായും അറിയുക!
X

സുഹൃത്തിൻ്റെ കൂടെ നഗരത്തിലെ കടമുഴുവൻ കയറിയിറങ്ങിയിട്ടും എവിടെയും പിഎസ്5 സ്റ്റോക്കില്ല എന്ന മറുപടി കേട്ട് നിരാശയോടെ മടങ്ങേണ്ടി വന്നു... ആറ്റുനോറ്റ് ഒരു പിഎസ്5 സ്വന്തമാക്കാനുള്ള ആ​ഗ്രഹം സാധിക്കാത്തതിന്റെ എല്ലാ വിഷമവും അവന്റെ മുഖത്തുണ്ടായിരുന്നു. അതിന്റെ വിഷമത്തിലിരുന്ന് ഇൻസ്റ്റ​ഗ്രാമിൽ സ്ക്രോൾ ചെയ്യുന്നതിനിടയിലാണ് അക്കാര്യം ശ്രദ്ധിച്ചത്. എന്റെ സുഹൃത്ത് മാത്രമല്ല, പിഎസ്5 കിട്ടാതെ വിഷമിച്ചിരിക്കുന്ന ഒട്ടനവധിയാളുകളുണ്ടെന്ന്...

അത്യാധുനിക ഗ്രാഫിക്സും തടസമില്ലാത്ത ഗെയിമിം​ഗ് അനുഭവവുമായി വിപണി കീഴടക്കിയ സോണിയുടെ പ്ലേസ്റ്റേഷൻ 5 സ്വന്തമാക്കാൻ പണം കയ്യിലുണ്ടായിട്ടും സാധിക്കാത്ത അവസ്ഥയിലാണ് പലരും. ഗെയിമിംഗ് കൺസോളുകളുടെ വിപണിയിൽ ആ​ഗോളതലത്തിൽ നിലവിലുള്ള ഈ കടുത്ത ക്ഷാമത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്;

  • സെമികണ്ടക്ടർ ചിപ്പുകളുടെ (Microchips) ക്ഷാമം: ഒരു PS5 കൺസോളിൻ്റെ ഹൃദയമിടിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന സിപിയു, ജിപിയു എന്നിവ നിർമിക്കാൻ ഈ ചിപ്പുകൾ അനിവാര്യമാണ്. കോവിഡ് കാലത്ത് ആരംഭിച്ച സപ്ലൈ ചെയിൻ തടസങ്ങളും, ലോജിസ്റ്റിക്സ് മേഖലയിലെ പ്രതിസന്ധികളും ഇപ്പോഴും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല.
  • ഉയർന്ന ഡിമാൻഡ്: ലോകമെമ്പാടുമുള്ള ഗെയിമർമാരുടെ എണ്ണത്തിലുണ്ടായ വർധനവിന് അനുസരിച്ച് കൺസോളുകൾ ഉത്പാദിപ്പിക്കാൻ നിർമാതാക്കൾക്ക് സാധിക്കുന്നില്ല.
  • സ്കാൽപ്പർമാരുടെ (Scalpers) ചൂഷണം: വിപണിയിലെത്തുന്ന ചുരുക്കം ചില കൺസോളുകൾ പോലും സാധാരണ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുമ്പ് 'സ്കാൽപ്പർമാർ' ബോട്ട് പ്രോഗ്രാമുകൾ ഉപയോഗിച്ച് കൂട്ടത്തോടെ ഓൺലൈനായി വാങ്ങി കൂട്ടുന്നു. പിന്നീട് ഇവ വലിയ വില ഈടാക്കി മറിച്ചുവിൽക്കുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു.

അടുത്തതായി എന്ത് സംഭവിക്കും?

സോണി തങ്ങളുടെ ഉത്പാദന ശേഷി വർധിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, ഈ വർഷം പകുതി വരെയെങ്കിലും ഈ ക്ഷാമം തുടരുമെന്നാണ് ആഗോള വിപണിയിലെ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്. പുതിയ ചിപ്പ് നിർമാണ ഫാക്ടറികൾ സജ്ജമാകുന്നതോടെ വരും മാസങ്ങളിൽ സ്റ്റോക്കുകൾ ക്രമേണ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കാം.

കമ്പ്യൂട്ടർ വിപണിയിലെ വിലക്കയറ്റവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും

PS5 ക്ഷാമത്തിനൊപ്പം തന്നെ സാധാരണ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു പ്രതിസന്തിയാണ് പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും ലാപ്ടോപ്പുകളുടെയും വർധിച്ചുവരുന്ന വില. ഈ വിലക്കയറ്റത്തിന് പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് വളരെ വലിയൊരു പങ്കുണ്ട്. അത് എങ്ങനെയെന്ന് നോക്കാം:

  • GPU-കളുടെ ഉയർന്ന ഡിമാൻഡ്: നിലവിൽ ലോകമെമ്പാടുമുള്ള വൻകിട ടെക് കമ്പനികൾ തങ്ങളുടെ AI മോഡലുകളും ജനറേറ്റീവ് AI ടൂളുകളും (ChatGPT, Gemini തുടങ്ങിയവ) വികസിപ്പിക്കുന്നതിനായുള്ള തീവ്രശ്രമത്തിലാണ്. ഇത്തരം വലിയ AI സംവിധാനങ്ങളുടെ ഡാറ്റാ പ്രോസസ്സിംഗിനായി അതിശക്തമായ ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ (GPUs) ആവശ്യമാണ്. എൻവിഡിയ (Nvidia), എഎംഡി (AMD) തുടങ്ങിയ പ്രമുഖ കമ്പനികൾ നിർമ്മിക്കുന്ന ഹൈ-എൻഡ് ഗ്രാഫിക്സ് കാർഡുകൾ ഇപ്പോൾ വൻതോതിൽ വാങ്ങിക്കൂട്ടുന്നത് AI ഡാറ്റാ സെൻ്ററുകളാണ്. ഇത് സാധാരണ കമ്പ്യൂട്ടറുകൾക്ക് ആവശ്യമായ ഗ്രാഫിക്സ് കാർഡുകളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുന്നു
  • AI PC എന്ന പുതിയ ട്രെൻഡ്: നിലവിൽ വിപണിയിലിറങ്ങുന്ന പുതിയ ലാപ്ടോപ്പുകളിൽ AI ആപ്ലിക്കേഷനുകൾ വേഗത്തിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന പ്രത്യേക പ്രോസസ്സറുകൾ (NPU - Neural Processing Unit) ഇൻബിൽറ്റായി വരുന്നുണ്ട്. ഈ അത്യാധുനിക ഹാർഡ്‌വെയർ ഉൾപ്പെടുത്തുന്നത് കമ്പ്യൂട്ടറുകളുടെ പ്രൊഡക്ഷൻ കോസ്റ്റ് ഗണ്യമായി വർധിപ്പിക്കുന്നു
  • റാം, സ്റ്റോറേജ് വിലക്കയറ്റം: AI പ്രോഗ്രാമുകൾക്ക് ഉയർന്ന വേഗതയുള്ള മെമ്മറിയും (HBM - High Bandwidth Memory) വലിയ സ്റ്റോറേജും ആവശ്യമാണ്. വൻകിട കമ്പനികൾ ഇതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സാധാരണ കമ്പ്യൂട്ടർ വിപണിയിൽ മെമ്മറി ചിപ്പുകളുടെ ആഗോള വില ഉയരാൻ ഇടയായി

ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗെയിമിംഗ് ലോകത്തെ PS5 ക്ഷാമവും കമ്പ്യൂട്ടർ വിപണിയിലെ വിലക്കയറ്റവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സാങ്കേതിക വിദ്യയുടെ അതിവേഗത്തിലുള്ള വളർച്ചയും AI വിപ്ലവവും ഹാർഡ്‌വെയർ വിപണിയെ പൂർണമായി മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, പുതിയ കമ്പ്യൂട്ടറുകളോ കൺസോളുകളോ വാങ്ങാൻ പദ്ധതിയിടുന്നവർ ഒഫീഷ്യൽ റീസെല്ലർമാരിൽ നിന്ന് മാത്രം കൃത്യമായ എംആർപി വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. വിപണിയിലെ താൽക്കാലിക വിലക്കയറ്റ ചൂഷണങ്ങളിൽ വീഴാതിരിക്കുക.

TAGS :
Next Story