Quantcast

'വേർഡിൽ' ന്യൂയോർക്ക് ടൈംസ് സൈറ്റിലേക്ക്; മാറ്റങ്ങൾ ഇങ്ങനെ

MediaOne Logo

Web Desk

  • Published:

    11 Feb 2022 9:24 PM IST

വേർഡിൽ ന്യൂയോർക്ക് ടൈംസ് സൈറ്റിലേക്ക്; മാറ്റങ്ങൾ ഇങ്ങനെ
X

ലോകത്താകമാനം ആരാധകരുള്ള ഇംഗ്ലീഷ് വാക്കുകൾ കൊണ്ടുള്ള ഓൺലൈൻ ഗെയിം ആയ 'വേർഡിൽ' ന്യൂയോർക്ക് ടൈംസ് വെബ്‌സൈറ്റിലേക്ക് മാറി. റെക്കോർഡ് തുകക്ക് ന്യൂയോർക്ക് ടൈംസ് ഗെയിമിന്റെ ഉടമസ്ഥാവകാശം അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഗെയിം കളിക്കുന്നവർക്ക് ഇനിമുതൽ പഴയ വെബ്‌സൈറ്റിൽ നിന്നും ന്യൂയോർക്ക് ടൈംസിന്റെ വെബ്‌സൈറ്റിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടും.

ഇതുവരെ ഗെയിമിന്റെ രീതികളില്‍ മാറ്റവും വരുത്തിയിട്ടില്ല. പഴയത് പോലെ തന്നെ പരസ്യരഹിതമായി ഇത് കളിക്കാന്‍ സാധിക്കും. തുടക്കത്തില്‍ ഗെയിം സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കിയ ന്യൂയോര്‍ക്ക് ടൈംസ് ഗെയിമില്‍നിന്ന് പണമുണ്ടാക്കാനുള്ള വഴികള്‍ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.

അതേസമയം, ന്യൂയോര്‍ക്ക് ടൈംസ് വെബ്‌സൈറ്റിലേക്ക് മാറ്റിയതോടെ വേർഡിലിന്റെ ഫോണ്ട് സ്‌റ്റൈല്‍ പൂര്‍ണമായും മാറിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ മറ്റ് ഗെയിമുകളിലെ ഫോണ്ട് തന്നെയാണ് ഇതിലും ഉപയോഗിച്ചിട്ടുള്ളത്. വേർഡിലിലെ ഡാര്‍ക്ക് മോഡ് സ്വിച്ച്, ഹാര്‍ഡ് മോഡ് ഫീച്ചര്‍, ഹൈ കോണ്‍ട്രാസ്റ്റ് മോഡ് എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്. ഗെയിം ഷെയര്‍ ചെയ്യുന്ന സംവിധാനവും മാറ്റമില്ലാതെ ലഭിക്കും.

News Summary : Wordle moves to NYT: What's changed and what has not

TAGS :
Next Story