Quantcast

എക്‌സും ഗ്രോക്കും പണിമുടക്കി; ലോകവ്യാപകമായി സേവനം തടസപ്പെട്ടു

ഇന്ത്യന്‍ സമയം വൈകീട്ട് എഴ് മണിയോടെയാണ് എക്‌സ് ലഭ്യമല്ലാതായത്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-02-16 14:23:34.0

Published:

16 Feb 2026 7:45 PM IST

X down for hundreds
X

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് (മുന്‍പ് ട്വിറ്റര്‍) പണിമുടക്കി. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് എക്‌സ് സേവനം ലഭ്യമല്ലെന്ന് മറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എക്‌സിലെ പോസ്റ്റുകള്‍ ലോഡ് ആകാത്ത സാഹചര്യമാണ്. എക്‌സിന്റെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കിന്റെ സേവനവും തടസപ്പെട്ടു.

ഇന്ത്യന്‍ സമയം വൈകീട്ട് എഴ് മണിയോടെയാണ് എക്‌സ് ലഭ്യമല്ലാതായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ എക്‌സ് പണിമുടക്കിയത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നീട് 7.50ഓടെയാണ് സേവനം പുന:സ്ഥാപിക്കപ്പെട്ടത്. അതേസമയം, എക്‌സിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.

TAGS :
Next Story