Quantcast

ഇന്ത്യൻ ജി.ഡി.പിയിലേക്ക് 2020ൽ യൂട്യൂബേഴ്‌സിന്‍റെ സംഭാവന 6,800 കോടി- റിപ്പോർട്ട്

സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്‍റെ റിപ്പോർട്ടാണ് പുറത്തുവന്നത്

MediaOne Logo

Web Desk

  • Updated:

    2022-03-04 11:11:19.0

Published:

4 March 2022 11:09 AM GMT

ഇന്ത്യൻ ജി.ഡി.പിയിലേക്ക് 2020ൽ യൂട്യൂബേഴ്‌സിന്‍റെ സംഭാവന 6,800 കോടി- റിപ്പോർട്ട്
X

യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ 2020ല്‍ ഇന്ത്യന്‍ ജി.ഡി.പിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്‍റേതാണ് റിപ്പോര്‍ട്ട്. യൂട്യൂബ് തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പരസ്യം, പരസ്യേതര വരുമാനം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്‍റെ പഠനം.

സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ, തുടങ്ങി വിവിധ മേഖലകളെ സ്വാധീനിക്കാന്‍ യൂട്യൂബിനാകും. യുട്യൂബിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാരും കലാകാരന്മാരും അടുത്ത തലമുറയുടെ മാധ്യമത്തെയാണ് സൃഷ്ടിക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള വിജയത്തിൽ അവരുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നും യുട്യൂബിന്റെ റീജിയണല്‍ ഡയറക്ടറായ അജയ് വിദ്യാസാഗര്‍ പറഞ്ഞു.

ബ്രാൻഡ് പാര്‍ട്ണര്‍ഷിപ്പുകള്‍, ലൈവ് പെർഫോമൻസ് തുടങ്ങി ഒന്നിലധികം വരുമാന മാര്‍ഗങ്ങളാണ് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബിലൂടെ ലഭിക്കുന്നത്. ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുകളുടെ എണ്ണം 40,000 ആണ്. 45 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവും സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറക്കത്തിലുള്ള വരുമാനമുണ്ടാക്കുന്ന യുട്യൂബ് ചാനലുകളുടെ എണ്ണം വർഷം തോറും 60 ശതമാനമാണ് വർധിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

TAGS :
Next Story