ഫോണ്‍ മോഷ്ടാവിനെ സാഹസികമായി കീഴ്പ്പെടുത്തുന്ന ഉടമ - വീഡിയോ വൈറലാകുന്നു
യു ടേൺ എടുത്ത് തിരികെ വന്ന മോഷ്ടാവിന്‍റെ ബൈക്കിലേക്ക് ട്രക്ക് ഡ്രൈവർ എടുത്തുചാടുകയായിരുന്നു. അപ്രതീക്ഷിതമായ ഈ ചുവടില്‍ പകച്ച മോഷ്ടാവ് ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങുകയും......
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ നിന്നും മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞ മോഷ്ടാവിനെ ഉടമ സാഹസികമായി പിടികൂടുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ഗ്യാങ്ദോംങ് പ്രവിശ്യയിലാണ് സിനിമയെ വെല്ലുന്ന മികവില്‍ മോഷ്ടാവിനെ ഫോണുടമ കീഴടക്കിയത്. റോഡിന് വശത്തായി ട്രക്ക് പാർക്ക് ചെയ്തശേഷം പുറത്ത് നിൽക്കുകയായിരുന്നു ഡ്രൈവർ. ഇൗ സമയം ബൈക്കിലെത്തിയ മോഷ്ടാവ് ട്രക്കിലുണ്ടായിരുന്ന ഫോൺ ഞൊടിയിടയിൽ കൈക്കലാക്കി കടന്നു.
യു ടേൺ എടുത്ത് തിരികെ വന്ന മോഷ്ടാവിന്‍റെ ബൈക്കിലേക്ക് ട്രക്ക് ഡ്രൈവർ എടുത്തുചാടുകയായിരുന്നു. അപ്രതീക്ഷിതമായ ഈ ചുവടില്‍ പകച്ച മോഷ്ടാവ് ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങുകയും ചെയ്തു. വീഡിയോ കാണാം
Adjust Story Font
16

