Quantcast

ആപ്പിള്‍ ഐ ഫോണ്‍ 7 കേരള വിപണിയിലെത്തി

MediaOne Logo

Jaisy

  • Published:

    10 Sep 2017 7:36 AM GMT

ആപ്പിള്‍ ഐ ഫോണ്‍ 7 കേരള വിപണിയിലെത്തി
X

ആപ്പിള്‍ ഐ ഫോണ്‍ 7 കേരള വിപണിയിലെത്തി

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ഫോണ്‍ പുറത്തിറക്കിയത്

ആപ്പിളിന്റെ പുതിയ ഫോണായ ഐ ഫോണ്‍ 7 കേരള വിപണിയിലെത്തി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ഫോണ്‍ പുറത്തിറക്കിയത്.

ആരാധകര്‍ തിങ്ങി നിറഞ്ഞ ചടങ്ങില്‍ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഐഫോണ്‍ 7 പുറത്തിറക്കിയത്. ബ്ലാസ്റ്റേഴ്സ് നായകന്‍ ഹെങ്ബര്‍ട്ട്, ജെര്‍മന്‍, മലയാളി താരം മുഹമ്മദ് റാഫി, ഇഷ്ഫാക്ക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഫോണ്‍ പുറത്തിറക്കിയത്. ആപ്പിളിന്റെ കേരളത്തിലെ ഔദ്യോഗിക വില്‍പ്പനക്കാരായ ഇവോള്‍വാണ് ഫോണ്‍ വിപണിയിലെത്തിച്ചത്.

കൂടുതല്‍ സവിശേഷതകളുമായാണ് ഐ ഫോണ്‍ 7 ഉം 7 പ്ലസും ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. 12 മെഗാപിക്സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും പുതിയ ഫോണിന്റെ പ്രത്യേകതയാണ്. 4 വ്യത്യസ്ത നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. ചടങ്ങിനോടനുബന്ധിച്ച് ആരാധകര്‍ക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

TAGS :
Next Story