സ്റ്റേഷന്‍ എഫിന്റെ ബിസിനസ് പങ്കാളിയാവാന്‍ ഫേസ്ബുക്ക്

സ്റ്റേഷന്‍ എഫിന്റെ ബിസിനസ് പങ്കാളിയാവാന്‍ ഫേസ്ബുക്ക്
ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്റ്ബെര്‍ഗാണ് ഇക്കാര്യം അറിയിച്ചത്
ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് ക്യാംപസായ പാരിസ് സ്റ്റേഷന്‍ എഫിന്റെ ബിസിനസ് പങ്കാളികളാകാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്റ്ബെര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റല്‍ ലോകത്തെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ശെറില്‍ സാന്റ് ബെര്‍ഗ് പറഞ്ഞു.
സ്റ്റാര്‍ട്ട് അപ് മേഖലയില്‍ ഒന്നാമതാണെങ്കിലും ഈ മേഖലയിലെ സാങ്കേതിക മികവില്‍ ലണ്ടനാണ് മുന്നില്‍. ഈ രംഗത്ത് ഒന്നാമതെത്താനാണ് ഗൂഗിളിന്റെ ശ്രമം. പതിനഞ്ചോളം സ്ററാര്‍ട്ട് അപ് സംരംഭങ്ങളെ ഇതിനായി ഗൂഗിള്‍ പരിശീലിപ്പിക്കുന്നുണ്ട്. തുടക്കത്തില്‍ ആറ് മാസത്തെ പരിശീലനമാണ് നടക്കുക. ഫ്രഞ്ച് ടെലികമ്മ്യൂണിക്കേഷന്‍ സംരംഭകന്‍ സേവിയര്‍ നീലാണ് സ്റ്റേഷന്‍ എഫിന്റെ ഉടമ. ഫേസ്ബുക്കിലെ എന്‍ജിനീയര്‍മാരും മറ്റ് വിദഗ്ധരുമാണ് പരിശീലനം നല്‍കുന്നത്.
Adjust Story Font
16

