Quantcast

കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ അക്കൌണ്ടും ഹാക്ക് ചെയ്തു

MediaOne Logo

admin

  • Published:

    2 Oct 2017 3:16 AM IST

കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ അക്കൌണ്ടും ഹാക്ക് ചെയ്തു
X

കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ അക്കൌണ്ടും ഹാക്ക് ചെയ്തു

രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടിയെയും അധിക്ഷേപിക്കുന്ന മോശം ഭാഷയിലുള്ള ട്വീറ്റുകളും കോണ്‍ഗ്രസിന്‍റെ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ അക്കൌണ്ടും ഹാക്ക് ചെയ്തു. രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടിയെയും അധിക്ഷേപിക്കുന്ന മോശം ഭാഷയിലുള്ള ട്വീറ്റുകളും കോണ്‍ഗ്രസിന്‍റെ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇന്നലെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തത്. രാഹുലിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്ത് അദ്ദേഹത്തിനെതിരെയും കുടുംബത്തിനെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അപകീര്‍ത്തികരമായ 8 ട്വീറ്റുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്തെങ്കിലും പുതിയ ട്വീറ്റുകള്‍ പിന്നെയും പ്രത്യക്ഷപ്പെട്ടു.

Next Story