പോസ്റ്റ്‌പെയിഡ് ഉപയോക്താക്കള്‍ക്ക് എയര്‍ടെലിന്റെ കിടിലന്‍ ഓഫര്‍: 30 ജിബി സൗജന്യ ഡാറ്റ

പോസ്റ്റ്‌പെയിഡ് ഉപയോക്താക്കള്‍ക്ക് എയര്‍ടെലിന്റെ കിടിലന്‍ ഓഫര്‍: 30 ജിബി സൗജന്യ ഡാറ്റ
ഓഫര്‍ സംബന്ധിച്ച് എയര്‍ടെല്‍ തങ്ങളുടെ പോസ്റ്റ് പേഡ് ഉപയോക്താക്കള്‍ക്ക് സന്ദേശം അയച്ചുതുടങ്ങി
പോസ്റ്റ്‌പെയിഡ് ഉപയോക്താക്കള്‍ക്ക് തകര്‍പ്പന്‍ ഓഫറൊരുക്കി എയര്‍ടെല്‍. ഹോളി ദിനം പ്രമാണിച്ച് സൗജന്യമായി 30 ജിബി ഫോര്‍ജി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. ഒരു മാസത്തില്‍ പത്ത് ജിബി എന്ന നിലയില്‍ മൂന്നു മാസത്തേക്കാണ് തകര്‍പ്പന്‍ ഓഫര്‍. ഓഫര്‍ സംബന്ധിച്ച് എയര്‍ടെല്‍ തങ്ങളുടെ പോസ്റ്റ് പേഡ് ഉപയോക്താക്കള്‍ക്ക് സന്ദേശം അയച്ചുതുടങ്ങി. മൈ എയര്‍ടെല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഓഫര്‍ ലഭിക്കുക. ആപ്പില്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യണം. ഹോളിയോടനുബന്ധിച്ചാണ് ഓഫര്‍ എന്ന് പറയുന്നുണ്ടെങ്കിലും
ജിയോ തരംഗത്തില്‍ വീഴാതെ തങ്ങളുടെ ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താനാണ് എയര്‍ടെല്‍ വമ്പന്‍ സൗജന്യ ഓഫറുമായി രംഗത്തുവന്നിരിക്കുന്നത്. നേരത്തെ പ്രീപെയിഡ് ഉപയോക്താക്കള്‍ക്കും എയര്‍ടെല്‍ മികച്ച ഓഫറുകള്‍ നല്‍കിയിരുന്നു. നിലവില്‍ രാജ്യത്ത് എയര്‍ടെലിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്. ജിയോയുടെ വരവ് തങ്ങളെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് എയര്‍ടെലിന്റെ നീക്കങ്ങള്‍. 303 രൂപക്ക മാസത്തില്‍ 28 ജിബി (ദിവസത്തില്‍ ഒരു ജിബി പ്രകാരം) യാണ് നല്‍കുന്നത്. ഇതിന് 99 രൂപയുടെ പ്രൈം മെമ്പര്‍ഷിപ്പും എടുക്കണം.
Adjust Story Font
16

