Quantcast

ഫാല്‍ക്കോണ്‍ ഹെവിയുടെ പരീക്ഷണ വിക്ഷേപണം വിജയം

MediaOne Logo

Khasida

  • Published:

    20 Feb 2018 3:52 AM IST

ഫാല്‍ക്കോണ്‍ ഹെവിയുടെ പരീക്ഷണ വിക്ഷേപണം വിജയം
X

ഫാല്‍ക്കോണ്‍ ഹെവിയുടെ പരീക്ഷണ വിക്ഷേപണം വിജയം

ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റാണ് ഫാല്‍ക്കോണ്‍ ഹെവി

ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായ ഫാല്‍ക്കോണ്‍ ഹെവിയുടെ പരീക്ഷണ വിക്ഷേപണം വിജയകരം. അമേരിക്കന്‍ സിലിക്കോണ്‍വാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പെയ്സ് എക്സ് റോക്കറ്റ് കമ്പനിയാണ് ഫാല്‍ക്കോണ്‍ ഹെവിയുടെ നിര്‍മ്മാതാക്കള്‍. നാസയുടെ ഫ്ലോറിഡയിലുള്ള സ്പെയ്സ് സെന്‍ററില്‍ നിന്നാണ് ഫാല്‍ക്കോണ്‍ കുതിപ്പ് തുടങ്ങിയത്.

ഫാല്‍ക്കോണ്‍ ഹെവിയുടെ പ്രഥമ പരീക്ഷണമാണ് സെയ്പയ്സ് എക്സ് കമ്പനി വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15ഓടെയാണ് ഫ്ലോറിഡയിലള്ള നാസയുടെ സ്പെയിസ് സെന്‍ററില്‍ ഫാല്‍ക്കോണ്‍ ഹെവി പരീക്ഷണ കുതിപ്പ് തുടങ്ങി. ചന്ദ്ര, ചൊവ്വ ദൌത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫാല്‍ക്കോണ്‍ ഹെവി ലോകത്തില്‍ ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും ശക്തമായ റോക്കറ്റായാണ് അറിയപ്പെടുന്നത്. എഴുപതുകളില്‍ നാസ ചന്ദ്ര ദൌത്യത്തിന് ഉപയോഗിച്ച സടേണ്‍ വി ബൂസ്റ്റര്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ റോക്കറ്റ് കൂടിയാണ് ഫാല്‍ക്കോണ്‍ ഹെവി. 23നില കെട്ടിടത്തിന്‍റെ ഉയരമുള്ള ഫാല്‍ക്കോണിനെ 27 റോക്കറ്റ് എഞ്ചിനുകളാണ് മുന്നോട്ട് ചലിപ്പിക്കുന്നത്. പുറപ്പെടുന്ന സമയത്ത് അഞ്ച് മില്യണ്‍ പൌണ്ടിന്‍റെ ഭാരമാണ് ഭൂമിക്ക് നല്‍കുന്നത്. പതിനേഴ് ബോയിങ് വിമാനങ്ങള്‍ക്ക് തുല്യമായ ഭാരമാണിത്.

സ്പെയ്സ് എക്സ് സിഇഓ എലന്‍ മുസ്കോയുടെ ടെല്‍സ റോഡ്സ്റ്റെര്‍ സ്പോര്‍ട്സ് കാറാണ് പരീക്ഷണക്കുതിപ്പില്‍ ഫാല്‍ക്കോണ്‍ വഹിക്കുന്നത്. കാറിന്‍റെ ഡ്രൈവര്‍ സീറ്റില്‍ സ്പെയ്സ് യാത്രക്കനുയോജ്യമായ വസ്ത്രം ധരിച്ച ബൊമ്മയെയും വെച്ചിട്ടുണ്ട്. ചാലക ശക്തികളായ രണ്ട് ബൂസ്റ്ററുകളും യാത്ര മധ്യേ ഫാല്‍ക്കോണില്‍ നിന്നും പിരിഞ്ഞ് ലോഞ്ചിംഗ് പാഡിലേക്ക് സുരക്ഷിതമായി തിരിച്ചെത്തി.

TAGS :
Next Story