നോക്കിയയുടെ പാമ്പ് ഇനി ഫേസ്ബുക്കിലും

നോക്കിയയുടെ പാമ്പ് ഇനി ഫേസ്ബുക്കിലും
എന്നാല്‍, ഇന്ത്യയിലെ പാമ്പുകളി പ്രേമികള്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരും
നോക്കിയ ഫോണുകളിലൂടെ ഒരു തലമുറയുടെ ഹരമായ സ്‌നേക്ക് ഗെയിം തിരിച്ചുവരുന്നു. നോക്കിയയുടെ പുതിയ 3310 ഫോണിനൊപ്പം ഫേസ്ബുക്കിലും നോക്കിയയുടെ പാമ്പ് ഇഴഞ്ഞുകയറും.
ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ നിയന്ത്രിച്ച് ഇരയെ പിടിക്കാന്‍ സഹായിക്കുന്നതാണ് ഈ കളിയുടെ പ്രധാന ഹരം. ഇരയെ അകത്താക്കുന്തോറും പാമ്പിന്റെ നീളം കൂടിവരുന്നത് ഗെയിമിനെ കൂടുതല്‍ ഹരം പിടിപ്പിക്കും. ഗെയിമിന്റെ ലാളിത്യമാണ് വമ്പിച്ച ജനപ്രീതി നേടിക്കൊടുത്തത്. നോക്കിയ ഫോണിനു പുറമേ ഫേസ്ബുക്ക് മെസഞ്ചറിലാണു പാമ്പ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഇന്ത്യയിലെ പാമ്പുകളി പ്രേമികള്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരും. ഇന്ത്യയിലെ ഫേസ്ബുക്ക് മെസഞ്ചര്‍, ഇസ്റ്റന്റ് ഗെയിം സൗകര്യം സപ്പോര്‍ട്ട് ചെയ്യുന്നില്ല.
പച്ച നിറത്തിലുള്ള ഐക്കണാണ് ഫേസ്ബുക്ക് മെസഞ്ചറില്‍ സ്‌നേക്ക് ഗെയിമിനു നല്‍കപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്ക് മെസഞ്ചറിലെ ഇന്‍സ്റ്റന്റ് ഗെയിംസ് ഫീച്ചര്‍ നിരവധി ഗെയിമുകള്‍ക്ക് ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. ഫേസ്ബുക്ക് മെസഞ്ചറിന്റെ ഈ സൗകര്യം ഇന്ത്യയിലേക്കും എത്താന്‍ കാത്തിരിക്കാം.
Adjust Story Font
16

