വ്യാജ വാര്‍ത്തകള്‍ക്കെതിരെ വാളെടുത്ത് വിക്കിപീഡിയ

MediaOne Logo

Jaisy

  • Updated:

    2018-04-16 23:24:56.0

Published:

16 April 2018 11:24 PM GMT

വ്യാജ വാര്‍ത്തകള്‍ക്കെതിരെ വാളെടുത്ത് വിക്കിപീഡിയ
X

വ്യാജ വാര്‍ത്തകള്‍ക്കെതിരെ വാളെടുത്ത് വിക്കിപീഡിയ

വ്യാജവാര്‍ത്തകള്‍ക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി വിക്കി ട്രിബ്യൂണ്‍ എന്ന പേരില്‍ ഒരു ഇ-പബ്ലിക്കേഷന്‍ ആരംഭിക്കുമെന്ന് വിക്കിപീഡിയ കോ-ഫൌണ്ടര്‍ ജിമ്മി വേല്‍സ് അറിയിച്ചു

എന്തും ഏതും ഇന്റര്‍നെറ്റില്‍ കിട്ടും, എന്നാല്‍ കിട്ടുന്ന വിവരങ്ങള്‍ക്ക് എത്രമാത്രം സത്യന്ധത ഉണ്ടെന്ന കാര്യത്തില്‍ മാത്രമാണ് സംശയം. വിജ്ഞാനം വിരല്‍ത്തുമ്പില്‍ കിട്ടുമെങ്കിലും ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന അറിവുകളുടെ കാര്യത്തില്‍ എപ്പോഴും രണ്ടഭിപ്രായമാണ് ഉള്ളത്. സത്യമാണോ മിഥ്യയാണോ എന്ന കാര്യത്തില്‍. ഉപയോക്താക്കളുടെ ഈ കണ്‍ഫ്യൂഷന്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് വിക്കിപീഡിയ. വ്യാജവാര്‍ത്തകള്‍ക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി വിക്കി ട്രിബ്യൂണ്‍ എന്ന പേരില്‍ ഒരു ഇ-പബ്ലിക്കേഷന്‍ ആരംഭിക്കുമെന്ന് വിക്കിപീഡിയ കോ-ഫൌണ്ടര്‍ ജിമ്മി വേല്‍സ് അറിയിച്ചു. പ്രൊഫഷണല്‍ മാധ്യമപ്രവര്‍ത്തകരുടെ വോളന്റിയറായിട്ടുള്ള സേവനം ഉപയോഗിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

കൌഡ് ഫണ്ടിംഗ് ക്യാമ്പെയിനിങ്ങിലൂടെയാണ് റിപ്പോര്‍ട്ടേഴ്സിനാവശ്യമായ പണം സ്വരൂപിക്കുന്നതെന്നും വെല്‍സ് വ്യക്തമാക്കി. പ്രോഫഷണല്‍ ജേര്‍ണലിസ്റ്റുകള്‍ക്കും സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നത് വിക്കിട്രിബ്യൂണ്‍ ആയിരിക്കും. ന്യൂസ് ബൈ ദി പീപ്പിള്‍ ആന്റ് ഫോര്‍ ദി പീപ്പിള്‍ എന്നാണ് വിക്കി ട്രിബ്യൂണിനെ വേല്‍സ് വിശേഷിപ്പിച്ചത്. ഇംഗ്ലണ്ടിലെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്ന മുറയ്ക്ക് വിക്കി ട്രിബ്യൂണും പ്രവര്‍ത്തനം തുടങ്ങും.

TAGS :
Next Story