ഭൂമിക്ക് സമാനമായി വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങളെ കണ്ടെത്തിയതായി ഗവേഷക സംഘം.

ഭൂമിക്ക് സമാനമായി വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങളെ കണ്ടെത്തിയതായി ഗവേഷക സംഘം.
ഭൂമിയില്‍ നിന്ന് 40 പ്രകാശവര്‍ഷം അകലെയായാണ് മൂന്ന് ഗ്രഹങ്ങളെ ഗവേഷക സംഘം കണ്ടെത്തിയത്

സൌരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായി വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങളെ കണ്ടെത്തിയതായി ഗവേഷക സംഘം. താപനിലയിലും വലിപ്പത്തിലും ഭൂമിക്കും ശുക്രനും സമാനമാണ് ഇപ്പോള്‍ കണ്ടെത്തിയ ഗ്രഹങ്ങള്‍. ഭൂമിക്ക് പുറത്തെ ജീവന്റെ നിലനില്‍പ്പ് സംബന്ധിച്ച പഠനങ്ങളില്‍ നിര്‍ണായകമാകും പുതിയ കണ്ടെത്തല്‍.
ഭൂമിയില്‍ നിന്ന് 40 പ്രകാശവര്‍ഷം അകലെയായാണ് മൂന്ന് ഗ്രഹങ്ങളെ ഗവേഷക സംഘം കണ്ടെത്തിയത്. വ്യാഴത്തിന്റെ വലിപ്പമുള്ള തണുത്തുറഞ്ഞ നക്ഷത്രത്തെയാണ് ഈ മൂന്ന് ഗ്രഹങ്ങളും ചുറ്റുന്നത്. താപനിലയിലും വലിപ്പത്തിലും ഭൂമിക്കും ശുക്രനും സമാനമാണിവ. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ അസ്ട്രോണമിക്കല്‍ റിസര്‍ച്ചിന്റെ ചിലിയിലെ നിരീക്ഷണകേന്ദ്രത്തിലെ ട്രാപ്പിസ്റ്റ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്.
നിറംമങ്ങിയ 60 ചെറുനക്ഷത്രങ്ങളെ നിരീക്ഷിക്കുന്ന ടെലിസ്‌കോപ്പാണ് ട്രാപ്പിസ്റ്റ്. ഇന്‍ഫ്രാറെഡ് തരംഗത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, പ്രകാശ പരിധിയിലുള്ള മറ്റ് ടെലിസ്‌കോപ്പുകള്‍ക്ക് കാണാന്‍ കഴിയാത്തവ നിരീക്ഷിക്കാന്‍ ട്രാപ്പിസ്റ്റിനാകും.
പുതിയ ലക്കം നേച്ചര്‍ ജേണലില്‍ ഇതിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ ഗ്രഹങ്ങളില്‍ രണ്ടെണ്ണത്തിന് മാതൃനക്ഷത്രത്തെ ഒരു തവണ വലംവെക്കാന്‍ യഥാക്രമം 1.5 ദിവസവും 2.4 ദിവസവും മതി. മൂന്നാമത്തേതിന് 73 ദിവസവും വേണം.
പുതിയ ഗ്രഹങ്ങളുടെ വലിപ്പം, താപനില, മാതൃനക്ഷത്രത്തിന്റെ സാമീപ്യം എന്നിവ പരിഗണിക്കുമ്പോള്‍ ഭൂമിക്ക് പുറത്ത് ജീവന് സാധ്യത തേടുന്ന ശാസ്ത്രജ്ഞര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍.
Adjust Story Font
16

