Quantcast

വെറും 250 രൂപക്ക് 10 ജിബി 4ജി ഇന്റര്‍നെറ്റ് ഓഫറുമായി എയര്‍ടെല്‍

MediaOne Logo

Alwyn

  • Published:

    19 April 2018 9:48 AM GMT

വെറും 250 രൂപക്ക് 10 ജിബി 4ജി ഇന്റര്‍നെറ്റ് ഓഫറുമായി എയര്‍ടെല്‍
X

വെറും 250 രൂപക്ക് 10 ജിബി 4ജി ഇന്റര്‍നെറ്റ് ഓഫറുമായി എയര്‍ടെല്‍

ടെലികോം മേഖലയിലെ വമ്പന്‍മാരായ എയര്‍ടെല്‍ വന്‍ ഓഫറുമായി രംഗത്ത്. വെറും 250 രൂപക്ക് 10 ജിബി 4ജി ‍ഡാറ്റയാണ് എയര്‍ടെല്ലിന്റെ വാഗ്ദാനം.

ടെലികോം മേഖലയിലെ വമ്പന്‍മാരായ എയര്‍ടെല്‍ വന്‍ ഓഫറുമായി രംഗത്ത്. വെറും 250 രൂപക്ക് 10 ജിബി 4ജി ‍ഡാറ്റയാണ് എയര്‍ടെല്ലിന്റെ വാഗ്ദാനം. എന്നാല്‍ ഇതിന് ചില കടമ്പകള്‍ കടക്കേണ്ടതുണ്ട്. സാംസങുമായി ചേര്‍ന്നാണ് എയര്‍ടെല്‍ ഈ പദ്ധതി നടപ്പാക്കുന്നത്. അതായത്, സാംസങ് ഗാലക്സി ജെ സീരീസ് സ്‍മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. ഇതിനായി ഗാലക്സി ജെ സീരീസ് ഫോണുമായി അടുത്തുള്ള എയര്‍ടെല്‍ ഔട്ട്‍ലെറ്റ് സന്ദര്‍ശിച്ച് ഓഫര്‍ ആക്ടിവേറ്റ് ചെയ്തു തരാന്‍ ആവശ്യപ്പെടാം. അതല്ലെങ്കില്‍ എയര്‍ടെല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് www.offers.airtel.com എന്ന വെബ്‍സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്ത് ഓഫര്‍ നേടാനും കഴിയും. ഇതില്‍ തന്നെ 4 ജി ഇല്ലാത്ത മേഖലകളില്‍ 10 ജിബി 3ജി ഡാറ്റയായിരിക്കും ലഭിക്കുക. ഒരു ജിബി 3ജി ഡാറ്റ പകല്‍ സമയത്തും ബാക്കിയുള്ള 9 ജിബി ഡാറ്റ രാത്രിസമയത്തുമായിരിക്കും ഉപയോഗിക്കാന്‍ കഴിയുക. സാംസങുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫര്‍ നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് എയര്‍ടെല്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അജയ് പുരി പറഞ്ഞു.

TAGS :
Next Story