മീനുകളെ തിരിച്ചറിയാനും ഇനി മൊബൈല്‍ ആപ്

മീനുകളെ തിരിച്ചറിയാനും ഇനി മൊബൈല്‍ ആപ്
368 തരം മത്സ്യങ്ങളെ തിരിച്ചറിയാവുന്ന ആപ്പ് കണ്ടുപിടിച്ചത് സമുദ്രോല്‍പ്പന്ന മത്സ്യ ഗവേഷണ കേന്ദ്രമാണ്.
മൊബൈല്‍ ആപ്പിലൂടെ കടലിലെ മത്സ്യങ്ങളെ തിരിച്ചറിയാം. 368 തരം മത്സ്യങ്ങളെ തിരിച്ചറിയാവുന്ന ആപ്പ് കണ്ടുപിടിച്ചത് സമുദ്രോല്‍പ്പന്ന മത്സ്യ ഗവേഷണ കേന്ദ്രമാണ്. കയറ്റുമതി ചെയ്യുന്ന വ്യവസായികള്‍ക്കും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും മാത്രമല്ല മാർക്കറ്റില്‍ നിന്ന് മീന്‍ വാങ്ങുന്ന സാധാരണക്കാർക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണിതെന്ന് സിഎംഎഫ്ആർഐ അധികൃതർ പറയുന്നു.
കടലിലിലുള്ള നൂറുകണക്കിന് ഇനങ്ങളില്‍ നിന്ന് ഏതൊക്കെ മത്സ്യങ്ങളാണ് വലയിലായതെന്ന് തിരിച്ചറിയാന്‍ പരിചയ സമ്പത്തുള്ളവർക്ക് പോലും എളുപ്പമല്ല. ഇവിടെയാണ് കയറ്റുമതി ചെയ്യുന്നവ അടക്കം 368 ഇനം മത്സ്യങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്. സിഎംഎഫ്ആർഐയുടെ വെബ്‌സൈറ്റിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്.
വിപണിയിൽ നിന്ന് മത്സ്യം വാങ്ങുന്ന ഉപഭോക്താക്കൾക്കും മീനുകളെ തിരിച്ചറിയാന്‍ ആപ്പ് പ്രയോജനപ്പെടുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചത് സിഎംഎഫ്ആർഐയിലെ സയന്റിസ്റ്റ് ഡോ രേഖ ജെ നായർ ആണ്. പ്ലാറ്റിനം ജൂബിലി ആഘോഷങളുടെ ഭാഗമായാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം മീനുകളെ തിരിച്ചറിയാനുള്ള മൊബൈൽ ആപ്പ് പുറത്തിറക്കിയത്.
Adjust Story Font
16

